College Diary-2
രാവിലത്തെ ഉണരൽ ചടപ്പ് മാറ്റി നിർത്തിയാൽ കൊള്ളാമായിരുന്നു കോളജ്...പകുതി മലയാളികളും ബാക്കി പാതി മറ്റുള്ളവരും ഉൾക്കൊള്ളുന്നതായിരുന്നു ഞങ്ങൾ. മംഗലാപുരത്തിന്റെ ഒരറ്റമായ(അപ്പുറം കടല അത) ബന്തറിലായിരുന്നു എന്റെ ആദ്യകാല സുഖവാസം. പേരു കേട്ട സൗത്ത് ഇന്ത്യയിലെ ഹാർബർ കൂടിയാണ് ബന്തർ, മൽസ്യ ബന്ധനത്തിനാവശ്യമായ ബോട്ടുകൾ നിർമ്മിക്കുന്ന ഫാക്ടറികളും ഇവിടെ സജീവം, മംഗലാപുരത്തിന്റെ ധാന്യപ്പുര എന്ന് വിശേഷിപ്പിക്കുന്ന ബന്തർ പുരാതന മംഗലാപുരത്തിന്റെ പ്രൗഢി തെല്ലും ചോർന്നു പോവാതെ കാത്തുസൂക്ഷിച്ചിരിക്കുന്നു.
പഴയ ഒാടു മേന്ന കെട്ടിടങ്ങൾ അതിനിടയിലൂടെ ഇടുങ്ങിയ ചെറിയ റോഡുകൾ എങ്ങും തിങ്ങി നിൽക്കുന്ന ഗോഡൗണുകൾ മാത്രം.
ഹർമത്തും ബന്തറും കട്ട കട്ട ബന്ധമാണെന്ന് പിന്നീടാണ് ഞാൻ അറിഞ്ഞത്, ഒാന്റെ കപ്പൽ നങ്കൂരമിടുന്നത് അവിടാത്രെ, അശ്വതിയാണെ കേട്ടിട്ട് പോലുമില്ല ആ സ്ഥലം. നിജൂന് അറിയാം സ്ഥലം അവൻ മുൻപ് വ്യജ്ജരിപ്പിക്കാൻ പോയിട്ടിൻണ്ടത്രെ, ഒരു മുളക് ഗോഡൗണ്ണിന്റെ രണ്ടാം നിലയിലായിരുന്നു ഈയുള്ളവന്റെ അന്തിയുറക്കം, അവിടുന്ന് നീരാടലൊക്കെ കഴിഞ്ഞ് ക്ലാസിലേത്തുബോഴേക്കും ജൂബി മാം കളരി തുടങ്ങീട്ടുണ്ടാവും. എച്ചോഡിയുടെയും ഡീനിന്റെയുമൊക്കെ ടെസ്റ്റുകൾ പാസായാൽ മാത്രമേ ക്ലാസിലെത്തു ചുരുക്കിപ്പറഞ്ഞ ഒരി സീൻ കോൺണ്ട്ര മോണിങ്. ഹർമത്ത് ഇതൊന്നും അറിയാറില്ല(എണീറ്റിട്ട് വേണ്ടെ കോളജിലെത്താൻ)
No comments:
Post a Comment