രുചിയുടെ തറവാടായ കോഴിക്കോട് ഇനി ബീഫ് മന്തിയും | BEST BEEF KUZHIMATHI IN CALICUT

TOP MANDHI IN KOZHIKODE
MANTHI MANDHI HOUSE FAMILY RESTAURANT CALICUT , KOZHIKODE | HOUSEBEST KUZHIMANTHI IN KOZHIKODE, CALICUT |BEST BIRIYANI IN CALICUT | BEEF MANTHI IN CALICUT | NAHTDI MANTHI CALICUT | BEST FOOD IN CALICUT | TASTY FOOD IN CALICUT | ARABIAN FOOD IN CALICUT | RK NADAPURAM | KL18 TIMES

ജര്‍മന്‍ സാങ്കേതിക വിദ്യയും അറേബ്യന്‍ രുചിയും ഭക്ഷണ വൈവിധ്യങ്ങലുടെ തറവാടായ കോഴിക്കോട് സംഗമിക്കുകയാണ്. അറേബ്യന്‍ വിഭവമായ മന്തിക്ക് മാത്രമായി കോഴിക്കോട് നിരവധി ഹോട്ടലുകള്‍ ഉണ്ടെങ്കിലും അവിടങ്ങളിലൊന്നും ബീഫ് മന്തി ലഭ്യമല്ല. ഇനി ആ പരാതിയും അവസാനിക്കുകയാണ്, നല്ല അടിപൊളി അറേബ്യന്‍ ശൈലിയിലുള്ള ബീഫ് മന്തിയുമായാണ് മന്തി ഹൗസ് ഫാമിലി റസ്റ്റോറന്റ് (Mandhi House Family Restaurant Calicut) കോഴിക്കോട് രണ്ടാം ഗേറ്റിനടുത്ത് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ബീഫ് മന്തിക്ക് പുറമേ ചിക്കന്‍ മന്തി, മട്ടന്‍ മന്തി, അല്‍ഫാം മന്തി, ബീഫ് ബിരിയാനി, ചിക്കന്‍ ബിരിയാനി എന്നിവയും ലഭ്യമാണ്. മിതമായ നിരക്കില്‍ നല്ല അടിപൊളി മന്തി കഴിക്കണേല്‍ വേഗം കോഴിക്കോട്ടേക്ക് വണ്ടി കേറിക്കോളീന്‍...
BEST MANDHI IN CALICUT
BEST MANDHI IN CALICUT
BEST MANDHI IN CALICUT
BEST MANDHI IN CALICUT
BEST MANDHI IN CALICUT
BEST MANDHI IN CALICUT
BEST MANDHI IN CALICUT
BEST MANDHI IN CALICUT







തൊള്ളായിരം കണ്ടിയിലെ മണ്‍വീട്‌ | 900 KANDI WAYANAD | AN ADVENTURE TREKKING SPOT IN WAYANAD

900 kandi wayanad
Best trekking place in wayanad | best adventure place in wayanad |  900 kandi stay | chooralmala | discover wayanad | how to reach 900 kandi | 900 kandi images | 

വന്യ മൃഗങ്ങള്‍ വസിക്കുന്ന കാടും, വെള്ളച്ചാട്ടവും, മലനിരകളും അതിന്റെ ഉച്ചിയില്‍ മണ്ണില്‍ തീര്‍ത്തൊരു മണ്‍വീടും ഉണ്ടെങ്കില്‍ എന്ന് സ്വപ്‌നം കണ്ടുനോക്കിയെ! അടിപൊളിയാവില്ലെ, എന്നാല്‍ അത് വെറും സ്വപ്‌നമല്ല അങ്ങനെയൊരു സ്ഥലമുണ്ട്. ഒരു യാത്രികന് ഏറ്റവും ഇഷ്ടപ്പെട്ടതെല്ലാം ഒറ്റ ഫ്രയിമില്‍ വരുന്നൊരിടം. വയനാട്ടിലെ മേപ്പാടിയില്‍ നിന്ന് സൂചിപ്പാറ-ചൂരമല റൂട്ടില്‍ ഏകദേശം 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വയനാടിന്റെ കാനന ഭംഗിയുടെ തലസ്ഥാനമായ തൊള്ളായിരം കണ്ടിയിലെത്താം. തിങ്ങിനിറഞ്ഞ വനം പ്രദേശത്തിനിടയിലൂടെ വളരെ വീതികുഞ്ഞ താറിട്ട റോഡ് രണ്ട് കിലോമീറ്റര്‍ മുകലിലോട്ട് എത്തുമ്പോള്‍ കുറേ റിസോട്ട് ഒക്കെ കാണാനാവും.
900 kandi wayanad
അവിടുന്നങ്ങോട്ട് റോഡിന്റെ ഇരുവശങ്ങള്‍ മാത്രം കോണ്‍ക്രീറ്റ് ചെയ്ത ചെറിയ റോഡ്. കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം പോവാന്‍ കഴിയുന്ന വീതിയലാണ് റോഡുള്ളത്. കുറേയങ്ങ് മുകളിലെത്തുമ്പോള്‍ വലിയൊരു കുളം കാണാം, നാട്ടിന്‍ പ്രദേശങ്ങളില്‍ നിന്ന് പിടിക്കുന്ന പാമ്പുകളെ ഇവിടെയാണ് കൊണ്ടിടുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. മുകളില്‍ വലിയൊരു വ്യൂ പോയിന്റും വെള്ളച്ചാട്ടവുമുണ്ട്.
900 kandi wayanad
വെള്ളച്ചാട്ടത്തിനും വ്യൂ പോയിന്റിലേക്കും പോവുന്നതിന്റെ മുമ്പാണ് നമ്മുടെ സ്വപ്‌നമായ മണ്‍വീട് കിടക്കുന്നത്. മൂക്കില്‍ തുളച്ചു കയറുന്ന കാപ്പിപ്പൂവിന്റെയും പൂത്തുനില്‍ക്കുന്ന ഏലത്തിന്റെയൊക്കെ വര്‍ണാതീതമായ മണങ്ങള്‍ ആസ്വദിച്ചാണ് മണ്‍വീട്ടിലേക്ക് പോവേണ്ടത്. തീര്‍ത്തും മണ്ണില്‍ പണികഴിച്ചൊരു കൊച്ചുവീട്. ഒരു കിച്ചനും ഒരു വലിയ ബെഡ് റൂം, ഇരിക്കാനൊക്കെയായി പുറത്ത് കാപ്പിവടിയില്‍ തീര്‍ത്തൊരു അടിപൊളി  ഇരിപ്പിടം, തൊട്ടടുത്ത് തന്നെ ടോയ്‌ലറ്റും.
900 kandi wayanad
കഴിഞ്ഞ ശക്തമായ മഴയിലും ഉരുള്‍പ്പൊട്ടലിലും വീടിന് അങ്ങിങ്ങായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഓലയും പുല്ലുമാണ് മുകള്‍ ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത്. മലമുകളില്‍ നിന്ന് പൈപ്പുമാര്‍ഗം വരുന്ന ശുദ്ധമായ വെള്ളം ഏത് കാലാവസ്ഥയിലും ലഭ്യമാണ്. തിങ്ങിനില്‍ക്കുന്ന മലകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്ന സൂചിപ്പാറ വെള്ളച്ചാട്ടം തയുയര്‍ത്തി നില്‍ക്കുന്ന ചെമ്പ്ര പീകും ഒക്കെ സമീപ പ്രദേശങ്ങളില്‍ തന്നെയാണ്.
900 kandi wayanad
രാത്രി ഏറെ വൈകിയാണ് ഞങ്ങള്‍ തൊള്ളായിരം കണ്ടിയിലെത്തിയത് മേപ്പാടിയില്‍ നിന്ന് വാങ്ങിയ മീനും ചിക്കനുമൊക്കെ അടിപൊളിയില്‍ ഉണ്ടാക്കി വിശപ്പടക്കിയാണ് കിടന്നുറങ്ങിയത്. ശരീരം കോച്ചുന്ന തണുപ്പാണ് ഈ ചൂടന്‍ കലാവസ്ഥയിലും തൊള്ളായിരം കണ്ടിയില്‍, രാവിലെ എണീറ്റ് തീക്കണലിട്ട് നല്ല കട്ടന്‍ല ചായയും കഞ്ഞിയും ഉണ്ടാക്കി, മലമുകളില്‍ നിന്ന് വരുന്ന പനനീര്‍ വെള്ളത്തില്‍ അടിപൊളിയായി കുളിയും കഴിഞ്ഞാണ് തൊള്ളായിരം കണ്ടിയോട് വിടപറഞ്ഞത്.
900 kandi wayanad
900 kandi wayanad
900 kandi wayanad



ഇനി വയനാട്ടില്‍ പോവാന്‍ ചുരം കയറേണ്ട | BEST OFF ROAD RIDE TO WAYANAD | BEST TREKKING PLACE IN CALICUT | WAYANAD

best trekking in calicut
BEST TREKKING PLACE IN KERALA | BEST TOURIST PLACE IN CALICUT | WAYANAD | NADAPURAM MUDI | KARINGAD MALA | LADAK MALA | KORANGAPPARA |

വയനാട് എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓടിയെത്തുക വളഞ്ഞു പുളഞ്ഞുപോവുന്ന ചുരങ്ങളും അതില്‍ ചീറിപ്പാഞ്ഞ് വരുന്ന വാഹനങ്ങളുമായിരിക്കും. വയനാട് ജില്ലയിലോട്ട് പോവണമെങ്കില്‍ ചുരം
കയറല്‍ നിര്‍ബന്ധമാണ്. താമരശ്ശേരി ചുരം, പാല്‍ ചുരം, നാടുകാണി ചുരം, കുറ്റ്യാടി ചുരം തുടങ്ങിയവയാണ് വയനാട്ടിലേക്കുള്ള പ്രധാന മാര്‍ഗങ്ങള്‍. എന്നാല്‍ ചുരമില്ലാതെ വയനാട്ടിലേക്കെത്താവുന്ന ഒരു വഴിയാണ് പരിചയപ്പെടുത്തുന്നത്. തൊട്ടില്‍പാലത്ത് നിന്ന് ഏകദേശം 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നാം കുറ്റ്യാടി ചുരത്തിലെത്തും. കുറ്റ്യാടി ചുരത്തിന് തൊട്ടില്‍പാലം ചുരമെന്നും പക്രംതളം ചുരമെന്നൊക്കെ പേരുണ്ട്. താമരശ്ശേരി ചുരം കഴിഞ്ഞാല്‍ വയനാട്, മൈസൂര്‍, ബാംഗ്ലൂര്‍, തുടങ്ങിയ സ്ഥലങ്ങലിലേക്ക് പോവാന്‍ കോഴിക്കോട് ജില്ലയിലുള്ളവര്‍ പ്രധാനമായും ആശ്രയിക്കുന്നത് കുറ്റ്യാടി ചുരമാണ്.
best trekking in calicut
ചുരം തുടങ്ങുന്നതിന്റെ കുറച്ച് മുമ്പ് പൂതംമ്പാറ എന്നൊരു സ്ഥലമുണ്ട്. അവിടെ നിന്ന് ഇടത്തോട്ട് പോവുന്ന ചെറിയൊരു റോഡ്‌, ആ വഴിയില്‍ ഏകദേശം 9കിലോമീറ്റര്‍ ഓഫ് റോഡില്‍ സഞ്ചരിച്ചാല്‍ വയനാട്ടിലെത്താം. മെയിന്‍ റോഡില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ നല്ല താറിങ് ചെയ്ത റോഡ് കിട്ടും പിന്നിടങ്ങോട്ട് പോവുമ്പോല്‍ നല്ല പൊട്ടിപ്പൊളിഞ്ഞ റോഡാണ്. റോഡിന്റെ ഇരുവശങ്ങളിലും നല്ല ഭംഗിയുള്ള പ്രദേങ്ങളാണ്, ചിലയിടങ്ങളില്‍ പച്ചക്കറി കൃഷിയും മറ്റും കാണാം
best trekking in calicut
പിന്നിടങ്ങോട്ട് മലഞ്ചെരുവിലൂടെയുള്ള യാത്രയാണ്. വളരെ ചുരുങ്ങിയ വീടുകളാണ് ഈ പ്രദേശങ്ങളിലുള്ളത്. ഓഫ് റോഡ് യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് എന്തുകൊണ്ടും തിരഞ്ഞെടുക്കാവുന്ന റൂട്ടാണിത്. ട്രക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്ക് കയറിപ്പോവാന്‍ നിരവധി ചെറിയ കുന്നുകളും മലനിരകളും ഈ വഴിയിലുണ്ട്. പ്രസിദ്ധമായ നാദാപുരം മുടിയിലോട്ട് പോവേണ്ട പ്രധാന വഴികളിലൊന്ന് ഈ റോഡില്‍ നിന്നാണ് തുടങ്ങുന്നത്. കൂടാതെ കരിങ്ങാട് മല കൊരണപ്പാറ ലടാക്ക് മല തുടങ്ങിയ മല നിരകളിലേക്കുള്ള വഴികളെല്ലാം തുടങ്ങുന്നത് ഈ വഴിയില്‍ നിന്നാണ്‌. കൂറെ മുകളിലെത്തുമ്പോള്‍ വീതി കൂടിയ വലിയൊരു റോഡ് കിട്ടും തൊട്ടടുത്തായി വലിയൊരു ക്രഷര്‍ പ്രവര്‍ത്തിക്കുന്നുണ്ട് അവിടേക്കുള്ള വഴിയാണ് മുകളിലോട്ട് പോവുന്നത്, വലിയ റോഡില്‍ നിന്ന് താഴോട്ട് കാണുന്ന റോഡിലാണ് നമുക്ക് പോവാനുള്ളത്.  
best trekking in calicut
സ്ഥലത്തെക്കുറിച്ച് ചോദിക്കാനും മറ്റും വഴിയിലൊന്നും ആരേയും കണ്ടില്ല. കഴിഞ്ഞ ശക്തമായ മഴയില്‍ ഉരുള്‍ പൊട്ടിയതിന്റെ ബാക്കി പത്രങ്ങള്‍ വഴിയില്‍ അങ്ങിങ്ങായി കാണാം. ഏകദേശം ഒമ്പതാം വളവിന് സമാന്തരമായി എത്തുന്ന സ്ഥലത്ത് നല്ലരീതിയില്‍ സജീകരിച്ച ചെറിയൊരു റിസോര്‍ട്ട് കാണാം, അതിന്റെ തൊട്ട് മുകളിലായി മറ്റൊരു വീട് കൂടിയുണ്ട്, പക്ഷെ അവിടങ്ങളിലൊന്നും ആരും ഉണ്ടായിരുന്നില്ല. അവിടെ നിന്ന് കുറച്ച് ദൂരം മാത്രമാണ് മെയിന്‍ റോഡിലെത്താനുള്ളത്. പക്രംതളത്തിലെ കപ്പല്‍ ബില്‍ഡിങ് ഒരു വൈഡ് ഫ്രയിമില്‍ കാണാം. കാട്ടുവഴികള്‍ താണ്ടി മെയിന്‍ റോഡില്‍ എത്തുമ്പോള്‍ വല്ലാത്തൊരു ഫീലാണ്. ബൈക്ക് യാത്രക്കാര്‍ക്ക് അടിപൊളിയായി പോയി ആസ്വദിക്കാന്‍ പറ്റിയ സൂപ്പര്‍ സ്ഥലമാണിത്‌.
best trekking in calicut
best trekking in calicut
best trekking in calicut
best trekking in calicut
best trekking in calicut
best trekking in calicut
best trekking in calicut