Beemapally, Zoo and trivandrum Museum in family frame

ഉമ്മയും ഉപ്പയുമായൊക്കെ എങ്ങോട്ടേലൊക്കെ പോണോന്ന് ചിന്തിക്കാൻ തുടങ്ങീട്ട് കുറച്ചായി അപ്പൊപ്പിഞ്ഞെ തിരുവന്തപുരത്തോട്ടാവാന്ന് കരുതി പെങ്ങളും അളിയനും ഇവിട ഉള്ളോണ്ട് കാര്യങ്ങൾ എളുപ്പമാണല്ലൊ. യാത്രാനുഭവങ്ങളിൽ വേറിട്ടു നിൽക്കുന്നതും പുതിയ അനുഭവങ്ങളാൽ സമ്പന്നവുമാണ് കുടുംബയാത്ര. ഒന്നിച്ചുള്ള യാത്രയും ഭക്ഷണവും സ്ഥലങ്ങളെ കുറിച്ചുള്ള ചർച്ചയുമൊക്കെ ജീവിതത്തിലെ പുതിയ ഏടുകളിൽ പകർത്തപ്പെട്ടുകഴിഞ്ഞു. 


പലവട്ടം പോയ സ്ഥലങ്ങളായിരുന്നിട്ടും അവരുമൊത്ത് കാണുമ്പൊ അതിനോട് വേറൊരു മുഹമ്പത്ത് തന്നെയാണ് മൃഗശാലയും നിയമസഭയും ബീമാപ്പള്ളിയും കോവളം ബീച്ചും വിഴിഞ്ഞം തുറമുഖവും അവസാനം വിഴിഞ്ഞത്തെ ഹോട്ടലിലെ സീ ഫുഡും കഴിച്ച് റൂമിലോട്ട്, പെങ്ങളും അളിയനും തിരോന്തരത്ത് താമസമായോണ്ട് ഒന്നും പേടിക്കാനില്ല സ്വന്തം വീട് പോലെ സമാധാനത്തിൽ കേറിക്കിടക്കാം.







Neyyar Dam on the foot of Western Ghats


By RK Nadapuram

Neyyar Dam Trivandrum, Neyyar Wildlife Sanctuary, neyyar dam aquarium, 

neyyar dam swimming pool, Kerala tourism 

 

Neyyar Dam
കുടുംബ കഥയിലെ അനന്തപുരി PART- 2
വെളുപ്പിനെ ഇറങ്ങണമെന്ന ആലോചനയിലാണ് തലേദിവസം കിടന്നുറങ്ങിയതെങ്കിലും പെങ്ങളുടെയും ഉമ്മാന്റെയും അണിഞ്ഞൊരുങ്ങൾ കണക്ക് കൂട്ടലുകൾമൊത്തം തെറ്റിച്ചു. ഭാഗ്യമെന്നു തന്നെ പറയണം 12മണിക്ക് മുമ്പ് തന്നെ റൂം വിട്ട് പുറത്തിറങ്ങി, നെയ്യാർ ഡാമാണ് യാത്രയുടെ ആദ്യ ലക്ഷ്യസ്ഥാനം. ഞാനും അളിയനുമൊക്കെ(Shakeer Vanimal) കുളിക്കാനുള്ള തോർത്തൊക്കെ കയ്യിൽ കരുതിയിരുന്നു. കടുത്ത ചൂടിനെ കുളിരണിയിപ്പിക്കാൻ നല്ല ചാറ്റൽ മഴ സജ്ജമായിരുന്നു നെയ്യാർ ഡാമിൽ. ഡാമിലെന്തിന ഇത്രവെള്ളം തുടങ്ങിയ താത്വികമായ ചിന്തകളായിരുന്നു റിനുവിന്റെ മനസ്സിൽ, ചാറ്റൽ മഴയും കൊണ്ട് ഡാമിലാകെ ചുറ്റിയടിച്ചു. ഉമ്മയൊക്കെ നമ്മളെ തോൽപ്പിക്കുന്ന യാത്രികരാണ് ബായ്...





Ponmudi hill station in Thiruvananthapuram | top tourist place in kerala

ponmudi trekking | ponmudi climate | ponmudi temperature | trivandrum to ponmudi bus |ponmudi eco tourism | ponmudi dam | golden valley ponmudi

കുടുംബവുമൊത്തൊരു പൊന്‍മുടി യാത്ര
കുടുംബ കഥയിലെ അനന്തപുരി PART- 3

By RK Nadapuram

നെയ്യാർ ഡാമിലെ ചാറ്റൽ മഴയോട് യാത്രപറഞ്ഞു മലയിറങ്ങി, ഇനി പൊൻമുടിയിലേക്കാണ് ഏകദേശം 50 കിലോമീറ്റർ ഇനിയും സഞ്ചരിക്കണം. നമ്മളിതൊക്കെ മുമ്പേ കണ്ടതാണെന്നുള്ള ഭാവത്തിലാണ് പെങ്ങളുടെ ഇരുപ്പ്. ഉമ്മയും റിനുവും അനീസയും എന്തെന്നില്ലാത്ത ആവേശത്തിലാണ്, ഇടയ്ക്കുള്ള ചാറ്റൽ മഴയാണ് അവരുടെ പ്രശ്നം നമുക്കാണെ അതില്ലാതെ പറ്റാതെയുമായി. 

പറയാതിരിക്കാൻ പറ്റില്ല വിതുര മുതൽ പൊൻമുടിവരെയുള്ള കാനന പാതയ്ക്ക് വല്ലാത്തൊരു മൊഞ്ച് തന്നെയാണ്, 22 ഹെയർ പിൻ വളവുകൾ കയറി വേണം പൊൻമുടിയിലെത്താൻ. ഔരോ വളവുകളും മനസ്സിനെ കുളിരണിയിക്കുന്ന കാഴ്ചകളാൽ ധന്യമാണ്. പൊൻമുടിയുടെ ഏതൊ കൈകളിൽ നിന്ന് ഒഴുകിവരുന്ന കല്ലാറിൽ നിന്ന് കുളിക്കാൻ തോർത്ത് കരുതിയിരുന്നെങ്കിലും സമയ പരിമിധികൊണ്ട് വേണ്ടാന്നുവച്ചു.

കോഡയും ഇടിമിന്നലും കാരണം മുകളിലോട്ടുള്ള പ്രവേശനം നിർത്തിവച്ചെന്നുള്ള അറിയിപ്പ് താഴെയുള്ള ചെക്പോസ്റ്റിൽ നിന്നും ലഭിച്ചു. എന്നിട്ടും രണ്ടും കൽപിച്ചു കയറാൻ തന്നെ തീരുമാനിച്ചു. കോഡപുതച്ചു കിടക്കുന്ന മലനിരകൾ കാറ്റിനോട് പിണങ്ങി നടക്കുന്ന കാമുകനെ പോലെ ഇടയ്ക്കിടെ വരുന്ന ചാറ്റൽ മഴ, തമിഴ്നാടും കേരളവും ഇരുഭാഗങ്ങളിൽ നമ്മൾ മറ്റേതോ ലോകത്തും, വയനാടൻ മലനിരകൾ മാത്രം കണ്ടുശീലിച്ച ഉമ്മാക്കും അനീസാക്കും റിനൂനും അവിശ്വസിനിയമായ നിമിഷങ്ങളായിരുന്നു. ആ തണുത്ത കാറ്റിലും ചാറ്റൽ മഴയിലും ഇറങ്ങിയുള്ള ഫോട്ടം പിടുത്തം ഞാൻ പതിവാക്കി.
വാക്കുകൾ കൊണ്ടൊ ഫോട്ടോ കൊണ്ടൊ വിവരണാധീതമായ കാഴ്ചയാണ് പൊൻമുടിക്ക് മുകളിലെത്തുമ്പോൾ, താഴെ ചെക്പോസ്റ്റിൽ നിന്ന് കിട്ടിയതുപോലുള്ള യാതൊരുവിധ തടസ്സവും അവിടെയുണ്ടായിരുന്നില്ല. രണ്ട് മണിക്കൂർ കറങ്ങി ചുരമിറങ്ങുമ്പോൾ ആർക്കും വയറുനിറയാത്ത അവസ്ഥയായിരുന്നു, രാവിലെ വന്ന് ഇവിടെ ഇരിക്കായിരുന്നെന്നാണ് ഉമ്മ പറഞ്ഞത്. 17ാം വളവിലുള്ള ചായക്കടയിൽ നിന്ന് പഴം പൊരിയും ചായയും കഴിച്ച് മനസ്സില്ലാ മനസ്സോടെ പൊൻമുടിയോട് റ്റാറ്റ പറഞ്ഞു.