himavad gopalaswamy temple gopalswami hills karnataka | venugopala swamy temple
himavad gopalaswamy betta tripadvisor | gopalaswamy hills, Bandipur forest,
Muthumalai forest tamilnadu, Gundelpetta | Flower valley, Muthanga, Kuttiady churam
ഗോപാൽസ്വാമി താഴ്വരയിലെ ചെണ്ടുമല്ലിപ്പാടങ്ങൾ
RK Nadapuramമലയാളിക്ക് ഒാണമായാൽ ഗോപാൽസ്വാമി പേട്ടക്കാരുടെ മനസ്സിൽ ഏറെ പ്രതീക്ഷകളാണ്. കിലോമീറ്ററുകൾ പരന്നുകിടക്കുന്ന പൂക്കളുടെ പാടങ്ങൾ അതിനിടയിൽ അവിടവിടങ്ങളിലായി താമസിക്കുന്ന ഗ്രാമവാസികൾ. ചെണ്ടുമല്ലിയും സൂര്യകാന്തിയും കൃഷിചെയ്ത് ജീവിക്കുന്ന പച്ചയായ മനുഷ്യരുടെ ഒരു താഴ് വരയാണ് ഗോപാൽസ്വാമിപേട്ട്.
മുത്തങ്ങയിൽ നിന്ന് ഗുണ്ടൽപേട്ടയ്ക്കുള്ള റൂട്ടിൽ ഗുണ്ടൽപേട്ട എത്തുന്നതിന് മുമ്പ് അഞ്ചുകിലോമീറ്റർ വലത്തുമാറി ഏകദേശം പതിനഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ കൃഷിപ്പാടങ്ങളും പൂക്കളും നിറഞ്ഞ ഈ അത്ഭുദ ഗ്രാമത്തിലെത്താം. ഇമവെട്ടാതെ നോക്കിയാൽ മാത്രം കാണുന്ന വലുപ്പത്തിൽ അങ്ങ് മലമുകളിൽ പ്രസിദ്ധമായ ഗോപാൽ സ്വാമി പേട്ട് ക്ഷേത്രം കാണാൻ കഴിയും.
തമ്പി എല്ലാമേ പോയാച്ച, റൊമ്പ കഷ്ടമായിര്ക്ക്...തുടങ്ങിയ വർത്തമാനങ്ങളാണ് ഗ്രാമവാസികളിൽ. മലയാളിയാണെന്ന് അറിഞ്ഞപ്പോൾ തന്നെ അവർക്ക് ഒരു സഹതാപം തോന്നിത്തുടങ്ങിയിരുന്നു, Kerala flood relief ബോർഡുകൾ സ്ഥാപിച്ച അനേകം വാഹനങ്ങൾ മുത്തങ്ങ ബോഡറിലൂടെ കേരളത്തിലോട്ട് ഒഴുകുന്നത് കണ്ടപ്പൊ സന്തോഷം തോന്നി. പ്രളയക്കെടുതിയുടെ ബാക്കിപത്രങ്ങൾ കുറ്റ്യാടിച്ചുരത്തിലും വയനാടിന്റെ ഗ്രാമങ്ങളിലും പേടിപ്പെടുത്തലുകൾ ബാക്കിയാക്കി അങ്ങനെ നിൽക്കുന്നു