തെങ്ങ് കയറാനും കൃഷിപ്പണിക്കുമായി മലയാളികൾ പോവുന്ന അറബ് നാട് | Salalah Oman

 salalah oman, rk nadapuram

തെങ്ങ് കയറാനും കവുങ്ങിൽ കയറാനും മറ്റ് കൃഷി ആവശ്യങ്ങൾക്കുമായി കടൽ കടന്നുപോവുന്നവരെ കുറിച്ച് കേട്ടിട്ടുണ്ടൊ? എന്നാൽ അങ്ങനെയൊരു നാടുണ്ട് അറേബ്യയിൽ. കേരളവുമായി വാണിജ്യപരമായും ഭൂമിശാസ്ത്രപരമായും ഏറെ സാദൃശ്യമുള്ളൊരു അറബ് നാട്. 

salalah oman, rk nadapuram

കേരളത്തിലുള്ളത് പോലെ നാണ്യവിളകളും ധാന്യവിളകളും ധാരാളമായി വിളവെടുക്കുന്ന ലോകത്തിലെ മറ്റൊരു കേരളമെന്നും അറേബ്യയിലെ പൂന്തോട്ടമെന്നും അറിയപ്പെടുന്ന സുന്ദരമായൊരു നാടാണ് സലാല. കണ്ണെത്താ ദൂരത്തോട്ട് പരന്നു കിടക്കുന്ന തെങ്ങിൻ തോപ്പുകൾ, ഇടതൂർന്ന് നിൽക്കുന്ന വാഴത്തോട്ടങ്ങൾ, തിങ്ങിനിറഞ്ഞ കവുങ്ങിൻ തോപ്പുകൾ പച്ചപടർന്ന വെറ്റില വള്ളികളും കപ്പയും, ചക്കയും, മാങ്ങയും, മാതളവും പച്ചക്കറികളും എല്ലാം വിളയുന്ന നാടാണ് സലാല. തോട്ടങ്ങൾ പാട്ടത്തിനെടുക്കുന്നവും കൃഷിചെയ്യുന്നവരും കൂടുതൽ മലയാളികൾ തന്നെ. കൃഷിക്കനുയോജ്യമായ കാലാവസ്ഥയും തെളിനീരൊഴുകുന്ന അരുവികളും ഫലഭൂഷ്ടമായ മണ്ണുമാണ് ഇതിൽ പ്രധാനപ്പെട്ടത്. 
salalah oman, rk nadapuram

രണ്ടായിരമാണ്ട് പഴക്കമുള്ള ഇന്ത്യയും അറബ്നാടും തമ്മിലുണ്ടായിരുന്ന കച്ചവട, സംസ്കാര വിനിമയത്തിലും കണ്ണികളായി വർത്തിച്ചത് കേരളവും സലാലയുമായിരുന്നു.  അന്നത്തെ യമനിന്റെ ഭാഗമായിരുന്ന ഇന്നത്തെ സലാല ഉൾക്കൊള്ളുന്ന ദോഫാർ മേഖലയിൽ നിന്ന് കൊടുങ്ങല്ലൂർ, കൊല്ലം, കൊച്ചി തീരദേശങ്ങളിൽ പായ്ക്കപ്പലുകൾ നങ്കൂരമിട്ടു. അന്നത്തെ ദോഫാറിന്റെ വരുമാനമായിരുന്ന കുന്തിരിക്കവും മറ്റു അറേബ്യൻ വിഭവങ്ങളും നമ്മുടെ കറുത്ത പൊന്നിനും മറ്റു സുഗന്ധദ്രവ്യങ്ങൾക്ക് പകരമായി നൽകി, അതിന് പുറമേ ഇരു കരകളും തമ്മിൽ ഇണപിരിയാത്ത ബന്ധവും കോർത്തുവച്ചു.

salalah oman, rk nadapuram

കേരത്തിലും മറ്റും കാലവർഷം തെറ്റാറുണ്ടെങ്കിലും കൃത്യമായി വർഷത്തിൽ രണ്ടുമാസം മഴ ലഭിക്കുന്നുണ്ട് സലാലയിൽ. ജുലൈ പകുതി മുതൽ സെപ്തംബർ പകുതി വരെയാണ് കരീഫ് എന്ന പേരിലറിയപ്പെടുന്ന മഴക്കാലം. കരീഫ് സീസണാണ് സലാലയുടെ ഉൽസവ കാലം, വിദേശ രാജ്യങ്ങളിൽ നിന്ന് പ്രത്യേകിച്ച് അറബ് രാജ്യങ്ങളിൽ നിന്ന് ലക്ഷങ്ങളാണ് സലാലയിലേക്ക് ഒഴുകുക. ഈ കാലയളവിൽ സലാലയുടെ വിവിധ ഭാഗങ്ങളിൽ ഫെസ്റ്റുവലുകളും മറ്റു ആഘോഷ പരിപാടികളും നടക്കുന്നു.

salalah oman | rk nadapuram

പൂക്കളുടെ നഗരത്തിലെ അലാഹുദ്ദീൻ ഹസൻ ബഹ്മാൻ ഷായുടെ സാമ്രാജ്യം | Gulbarga Fort Karnataka

 Gulbarga Fort

ഡൽഹി സുൽത്താന്മാരുമായുള്ള കൂട്ടുഭരണം ഉപേക്ഷിച്ചതിന് ശേഷമാണ് അലാഹുദ്ദീൻ ഹസൻ ബഹ്മാൻ ഷാ ഗുൽബർഗ കേന്ദ്രമാക്കി അദ്ദേഹത്തിന്റെ സാമ്രാജ്യം കെട്ടിപ്പടുക്കുന്നത്. ഹൈദരാബാദിൽ നിന്ന് 200ഉം ബാംഗ്ലൂരിൽ നിന്ന് 623 കിലോ മീറ്ററും അകലെയായി സ്ഥിതിചെയ്യുന്ന ഒരു കൊച്ചു നഗരമാണ് ഗുൽബർഗ കൽബുർഗി.

Gulbarga Fort

യൂറോപ്യൻ മിലിട്ടറി നിർമാണ ശൈലിയിൽ ബഹ്മാൻ ഷാ നിർമിച്ച ഭരണസിരാ കേന്ദ്രമായിരുന്നു ഗുൽബർഗ ഫോർട്ട്. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നീണ്ടുപരന്നു കിടക്കുന്ന ഈ കോട്ട അക്ഷരാർത്ഥത്തിൽ ഒരു അത്ഭുതം തന്നെയാണ്. ഇരുവത്തി ആറോളം പടുകൂറ്റൻ പീരങ്കികൾ അതും ലോകത്തിലെ തന്നെ ഏറ്റവും വലിയ പീരങ്കി ഉള്ളതും ഈ കോട്ടയിലാണ്. കോട്ടയുടെ മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകത ഇതിനുള്ളിലെ Jamia Masjid ആണ് (പള്ളിയെ കുറിച്ച് മറ്റൊരു പോസ്റ്റിൽ പറയാം). ഇരുന്നൂറിൽപരം കുടുംബങ്ങൾ ഇന്നും ഈ കോട്ടക്കുള്ളിൽ താമസിച്ചുവരുന്നു. ചരിത്ര യാത്രകൾ നടത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണിവിടം. ഗുൽബർഗ റയിൽവേ സ്റ്റേഷനിൽ നിന്ന് 4 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.

Gulbarga Fort

ഇനിഅൽപം ഗുൽബർഗയെക്കുറിച്ച്

ഗുൽബർഗ എന്നാൽ പൂക്കളുടെ നഗരം എന്ന് അർത്ഥം വരുന്ന ഒരു ഉർദു വാക്കാണ്. കൽബുർഗി എന്നാൽ കല്ലുകളുടെ കോട്ട എന്ന കന്നട വാക്കിൽ നിന്നുമാണ് ഈ നഗരത്തിന് ഈ പേരുകൾ ലഭിച്ചത്. 1347ലാണ് ബഹ്മാൻ ഷാ അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന് തുടക്കം കുറിക്കുന്നത്, ഗുൽബർഗ കേന്ദ്രമാക്കിയായിരുന്നു ഷായുടെ ഭരണം. 1428ൽ അദ്ദേഹത്തിന്റെ ഭരണം അവസാനിക്കുമ്പോൾ അദ്ദേഹത്തിന്റെ സാമ്രാജ്യം Bijapur, Bidar, Berar, Ahmednager, and Golconda എന്നിങ്ങനെ അഞ്ച് സ്വതന്ത്രഭരണ പ്രദേശങ്ങളായി മാറിയിരുന്നു. ഗുൽബർഗ ബിജാപൂരിന്റെ അധീനതയിലും പിന്നീട് പതിനേഴാം നൂറ്റാണ്ടിൽ ഔറംഗസീബിന്റെ ഭരണകാലത്ത് ഗുൽബർഗ ഗോൽക്കൊണ്ട സാമ്രാജ്യത്തിന്റെ കീഴിലുമായിരുന്നു.

Gulbarga Fort

ഔറംഗസീന്റെ പിൻതുടർച്ചയായി വന്ന അഫ്സൽ ഷായുടെ മുഗൾ ഭരണം ഹൈദരാബാദ് സംസ്ഥാനം രൂപീകരിക്കുകയും ഗുൽബർഗ അതിന്റെ ഭാഗമാവുകയും ചെയ്തു. പിന്നീട് സ്വതന്ത്ര്യ ലബ്ദിക്കു ശേഷം ഹൈദരാബാദ് ഇന്ത്യൻ യൂനിയനോട് കൂട്ടിച്ചേർക്കുകയും ഗുൽബർഗ ഉൾപ്പെടുന്ന ഭാഗങ്ങൾ 1956ൽ മൈസൂരിന്റെ ഭാഗമാവുകയും ചെയ്തു.
gulbarga fort | gulbarga masjid | kalaburagi | rk nadapuram
RK Nadapuram
Gulbarga Fort

Gulbarga Fort

കർണാടകയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ചിക്മംഗളൂരിലെ മുള്ളിയങ്കരിയിലേക്ക് | Mullayanagiri Peak Chikmangalore

കർണാടകയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ചിക്മംഗളൂരിലെ മുള്ളിയങ്കരിയിലേക്ക്
Mullayanagiri Peak Chikmangalore

rk nadapuram