Kurichiya | Kurichiyar | Hill Brahmins | Malai Brahmins | Wayanad valad | Thalappuzha | Kabani River | Kurichiyar Mala |
വാളാട്ടെ പിട്ടനും പിട്ടത്തിയും
കിഴക്കോട്ട് ഒഴുകുന്ന കബനിയുടെ ഇരുകരകളിലും പച്ചപുതച്ചുറങ്ങുകയാണ് വാളാടെന്ന തനിനാടൻ ഗ്രാമം. ദുനിയാവുംവിട്ട് വാളാട് പോയി താമസിക്കണമെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. ആ നാടൻ വർത്തമാനം അന്വർത്ഥമാക്കുന്ന ഭംഗിയുണ്ട് സത്യത്തിൽ വാളാടിന്. വാഴത്തോട്ടങ്ങളും കാപ്പിയും തേയിലയും കുന്നുകളും താഴ്വരകളും നിറഞ്ഞ വല്ലാത്തൊരു ഹരിതഭംഗിയുള്ള നാട്. പഴശ്ശിയുടെ വലം കൈയായിരുന്ന തലക്കൽ ചന്തുവിന്റെ സമുദായത്തിൽപ്പെട്ട കുറിച്യരാണ് ഗ്രാമവാസികളിലധികവും.
ആദിവാസി വിഭാഗത്തിലെ ഏറ്റവും ഉയർന്ന വിഭാഗക്കാരാണ് കുറിച്യർ. അമ്പും വില്ലും അനായാസം കൈകാര്യം ചെയ്യുന്നവർ, പുതുതലമുറയിലുമുണ്ട് ധാരാളം. അവരുടെ വീടുകളിൽ ഇന്നും സൂക്ഷിച്ചുവരുന്നുണ്ട് ആ പഴയ ഒാർമകൾ. വ്യത്യസ്ഥങ്ങളായ ആചാരങ്ങൾ തുടർന്നുവരുന്നവരാണിതിലധികവും. മെൻസസ് ആവുന്ന സ്ത്രീകൾ വീടിനുള്ളിൽ പ്രവേശിക്കാൻ പാടില്ല എന്നതാണ് അതിൽ പ്രധാനപ്പെട്ടത്. മിക്കതറവാടുകളുടെ പുറകിലും മെൻസസ് ആവുന്ന സ്ത്രീകൾക്ക് താമസിക്കാൻ പ്രത്യേക റൂം സംവിധാനിച്ചിട്ടുണ്ട്. ആ സമയങ്ങളിൽ വീട്ടിലേക്ക് പ്രവേശിക്കാനൊ അവിടെയിരുന്ന് ഭക്ഷണം കഴിക്കാനൊ പാടില്ല. അങ്ങനെ പ്രവേശിച്ചാൽ വീട് അശുദ്ധമാവുമെന്നാണ് അവരുടെ വിശ്വാസം. സ്വന്തം ജാതിയിൽപ്പെട്ടവരെ മാത്രം വിവാഹം കഴിക്കുന്ന കുറിച്യർ മരുമക്കത്തായ സമ്പ്രദായമാണ് പിൻതുടരുന്നത്. വീട്ടിലെ കാരണവരെ പിട്ടനെന്നും കാരണവത്തിയെ പിട്ടത്തിയുമെന്നാണ് വിളിക്കുക.

വിരളിലെണ്ണാവുന്ന തറവാടുകൾ മാറ്റിനിർത്തിയാൽ കുറിച്യത്തറവാടുകളിലധികവും ന്യൂജനാണ്. എന്നിരുന്നാലും അവരുടെ സംസ്കാരവും ആചാരവും കൈമോഷം വരാതെ കാത്തുസൂക്ഷിക്കുന്നുണ്ടവർ. കൃഷി തന്നെയാണ് പ്രധാന വരുമാന മാർഗം, പ്രളയത്തിൽ നഷ്ടപ്പെട്ടതിനെകുറിച്ച് മാത്രമാണവർക്ക് പറയാനുള്ളത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഇക്കോപാർക്കായ 'E3 തീം പാർക്ക് ' സ്ഥിതിചെയ്യുന്നതും വാളാടിനടുത്താണ്. അടുത്ത കൂട്ടുകാരായി മൂന്നുപേരുണ്ട് വാളാട്ട്. ഇബ്രാഹീം, ഷബീറലി, റാഫി, ഇബ്രാഹീമിന്റ വീട്ടീന്ന് അടിപൊളി ഫുഡും കഴിച്ച് ഇടവഴികളിലൂടെ വൈത്തിരിക്ക്...