Janakikkadu Eco tourism, the best adventure place in kuttiady | Janaki forest

Janakikkadu Kuttiady, Janaki Forest | Janakikkau eco tourism kuttiady

By RK Nadapuram

പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് ജാനകിക്കാട് ഒരു നവ്യാനുഭവമാവും തീർച്ച. പെരുവണ്ണാമുഴി ഡാമിനും കുറ്റ്യാടിക്കുമിടയിൽ പച്ചവിരിച്ച് നിൽക്കുന്ന ഒരു കൊച്ചു വനംപ്രദേശമാണ് ജാനകിക്കാട്. ജാനകിയമ്മ എന്നു പേരുള്ള ഒരു സ്ത്രീയുടെ സ്ഥലമായത് കൊണ്ടാവാം പിന്നീടതിന് ജാനകിക്കാട് എന്ന് പേര് ലഭിച്ചത്. വിവിധങ്ങളായ മരങ്ങളും അതിലധിവസിക്കുന്ന അനേകം പക്ഷികളും പൂമ്പാറ്റകളും ജാനകിക്കാടിന് മാറ്റ് കൂട്ടുന്നു. ഈ കൊച്ചു വനം പ്രദേശത്തിനുള്ളിലൂടെ ഒരു പുഴ ഒഴുകുന്നുണ്ട്. പ്രസിദ്ധമായ കുറ്റ്യാടിപ്പുഴയുടെ ഒരു കൈ വഴി കൂടിയാണിത്.

Janakikkad kuttiady
വിശേഷിച്ചും ഉഷ്ണ കാലത്താണ് ജാനകിക്കാടിലേക്ക് ധാരാളമായി ആളുകൾ എത്തുന്നത്. ജാനകിക്കാടിനെ തട്ടിത്തലോടി ഒഴുകുന്ന ആ തണുത്ത വെള്ളത്തിലിറങ്ങി ഒന്ന് കുളിക്കാൻ ആരുമൊന്ന് കൊതിച്ചു പോവും. ചൂട് കാലം തുടങ്ങിയാപ്പിന്നെ കുളിക്കാൻ പോക്ക് ഞങ്ങൾക്കൊരു നിത്യ സംഭവമാണ്. അങ്ങനെ തടിയന്റെ കല്യാണം കഴിഞ്ഞതിന്റെ പിറ്റേ ദിവസം കുളിക്കാൻ പോവാൻ വേണ്ടി സാലിയും മുനീറും റെഡിയായി നിപ്പുണ്ട്, പിന്നാല ദാ വരുന്നു പരിപ്പിലെ അജിനാസും കൃഷ്ണൻ കണ്ടി അജിനാസും, പിന്ന മുബാറകും ബച്ചിറും കൂടിയായപ്പൊ സംഗതിയുടെ റെയ്ഞ്ച് അങ്ങ്ട് മാറി. ആ പഴയ പ്രതീതി തിരിച്ച് കിട്ടിയത് പോലൊരു തോന്നൽ. മൂത്താളത്തിൽ മുനീർക്ക നിങ്ങളും കൂടി വേണമായിരുന്നു,

Janakikkad kuttiady

വെള്ളത്തിലിറങ്ങാൻ പേടിയാണെങ്കിലും കരയ്ക്കിരുന്നുള്ള ഇങ്ങളുടെ കത്തിവെക്കൽ നല്ല റസായിരിക്കും, മീൻ പിടിത്തത്തിന്റെയും കുളിക്കാൻ പോവലിന്റെയും ബ്രാൻഡ് അംബാസിഡറായ ഞണ്ട് അജ്മലിനെയും ഈ അവസരത്തിൽ ഞങ്ങളോർത്തു. എല്ലാവരുമൊരുമിച്ച് നാട്ടിലുണ്ടാവൽ അസാധ്യമാണല്ലൊ. അങ്ങനെ ജാനകിക്കാട്ടിലേക്കുള്ള ഈ കൊല്ലത്തെ ആദ്യ കുളിക്കാൻ പോവലിന് തുടക്കമായി ഒരു നല്ല ഞാറായ്ച സമ്മാനിച്ച എല്ലാ ചങ്കുകൾക്കും ഒറ്റവാക്കിൽ നന്ദി രേഖപ്പടുത്തുന്നു.

Janakikkad kuttiady

Janakikkad kuttiady

Janakikkad kuttiady

ALFRED HITCHCOCK'S PSYCHO | THE MASTER OF SUSPENSE

ST. ALOYSIUS COLLEGE MANGLORE | FILM STUDY | THE BEST FILM OF ALFRED HITCHCOCK
Alfred Hitchcock, Psycho
നോർമൻ്റെ അച്ഛൻ മരിച്ചതിന് ശേഷം അവന് ഏക ആശ്രയം അമ്മയായിരുന്നു. അമ്മയുമൊത്ത് ജീവിച്ച പത്ത് വർഷം അവൻ്റെ ജീവിതത്തിൽ സന്തോഷങ്ങൾ സമ്മാനിച്ച നാളുകളായിരുന്നു. അവർ രണ്ട് പേരും മാത്രമായ അവരുടേതായ ലോകം.  കൂട്ടിനു പോലും ആരുമുണ്ടായിരുന്നില്ല ..

അതിരുകളില്ലാത്ത അവന്റെ സന്തോഷങ്ങൾക്ക് തിരശ്ശീലയിടുംവിധം അവിചാരിതമായാണ് ഒരാൾ അവന്റെ അമ്മയുടെ മനസ്സിൽ കടന്നുകൂടിയത്
അവൾ അയാൾക്ക് വേണ്ടി അവനെ ഒഴിവാക്കി, ദുരിതങ്ങളുടെ കയറ്റിറക്കം കണ്ട അവനെ സംബന്ധിച്ചിടത്തോളം അത് സഹിക്കാൻ പറ്റുന്നതിലപ്പുറമായിരുന്നു. അങ്ങനെ നോർമൻ അവന്റെ അമ്മയെയും കാമുകനെയും കൊന്നു. മാതൃഹത്യ പാപങ്ങളിൽ വെച്ച് ഏറ്റവും വലുതാണെന്ന ചിന്ത നോർമനെ വേട്ടയാടി. ആ കുറ്റം മായ്ച്ചുകളയാനായി നോർമൻ കണ്ടെത്തിയ മാർഗമായിരുന്നു അമ്മയുടെ ശവശരീരം മോഷ്ടിക്കുക എന്നുള്ളത്
alfred hitchcock psycho
അങ്ങനെ മൃതദേഹം മോഷ്ടിച്ച് വേണ്ടവിധത്തിൽ അവന്റെ വീട്ടിലെ ഒരു അടഞ്ഞ മുറിയിൽ സംരക്ഷിക്കുന്നു. പലസമയങ്ങളിലും തൊട്ടടുത്തുള്ള അവൻ്റെ ടൂറിസ്റ്റ് ഹോമിൽ നിന്നും അമ്മയുടെ ചേതനയറ്റ ശരീരം പാത്ത്  വച്ച  വീട്ടിലേക്ക് കേറിപ്പോവുന്നത് കാണാം. മാസ്റ്റർ ഒാഫ് സസ്പെൻസറുടെ (ഹിച്ച് കോക് ) മൂവിയായതിനാൽ കഥാപാത്രത്തിന്റെ സ്വഭാവം എന്താണെന്നോ അമ്മയ്ക്ക് എന്താണ് പ്രശ്നം , ജീവനുണ്ടോ തുടങ്ങിയ കാര്യങ്ങൾ അവ്യക്തമാണ്.

അങ്ങനെ നോർമൻ അവന്റെ അമ്മയ്ക്ക് വേണ്ടി ചിന്തിക്കാനും സംസാരിക്കാനും തുടങ്ങി. അവൻ ഒരേ സമയം രണ്ട് വ്യക്തിത്വമായി ജീവിക്കുന്നു
അവർ പരസ്പരം സംസാരിക്കുന്നു. അവനിപ്പോൾ നോർമൻ മാത്രമല്ല ചില സമയങ്ങളിൽ അവൻ അവന്റെ  അമ്മയുമാകുന്നു. അവന്റെ ധാരണയിൽ (രോഗത്തിൽ) അവനിലെ അമ്മയ്ക്ക് അവനോടും അവന് അമ്മയോടും അസൂയ്യയാണ്. ഈ ഒരു അവസരത്തിലാണ് ലില(നായിക) അവന്റെ വീടിനോട് ചേർന്ന് കിടക്കുന്ന ഹോട്ടലിൽ താമസത്തിന് വരുന്നത് . ക്രമേണ അവനവളിൽ ആകൃഷ്ടനാവുന്നു. അവന്റെ മനസ്സിൽ അവളോടുള്ള ആഗ്രഹം വർദ്ധിച്ചു.

alfred hitchcock psycho
( അങ്ങനെയാണ് ലോക ഫിലിം ചരിത്രത്തിലെ തന്നെ സുപ്രധാന ഏടുകളിലൊന്നായ "ഷവർ സീൻ" ഹിച്ച് കോക് ലോകത്തിന് സമ്മാനിച്ചത്. കുറഞ്ഞ സെക്കന്റെുകൾക്കൊണ്ട് നിരവധി ഷോട്ടുകൾ മിന്നി മറയുന്ന "മൊണ്ടാഷ് " എന്ന എഡിറ്റിങ് വിദ്യയിലൂടെയാണ് ഈ സീൻ ചെയ്തിരിക്കുന്നത് .)

 കുളിക്കുന്നതിനിടയിൽ അവളുടെ മുറിയിൽ കൊലപാതകം നടക്കുന്നു. പക്ഷെ അതവന്റെ അമ്മയുടെ അസൂയ്യ കാരണം അവർ അവളെ കൊന്നു (നോർമന്റെ മനസ്സിൽ അവൻ കുടിയിരുത്തിയ അവന്റെ അമ്മ)  എന്ന് അവൻ വിശ്വസിച്ചു. കുറ്റം ചെയ്തത് അവന്റെ അമ്മയാണെന്നും തെളിവുകൾ നശിപ്പിക്കേണ്ടത് ഒരു മകന്റെ ഉത്തരവാദിത്യമാണെന്നുമുള്ള തോന്നലുകൾ അവനിലുണ്ടാവുകയും അവനിലെ നോർമൻ അത് നിർവഹിക്കുകയും ചെയ്യുന്നു. അവനിലെ രണ്ട് വ്യക്തിത്വങ്ങൾ ഏറ്റൂമുട്ടുകയായിരുന്നു സത്യത്തിൽ.


തുടരും...

st. Aloysius college manglore





C O L L E G E D I A R Y -6




first internal - absent + retest= A M M U

താണ്ട് ആഷികി-2 ഒക്കെ ഇറങ്ങുന്നതിന് കുറച്ച് മുമ്പ് , മനുഷ്യന്റെ മനസമാധാനം കളയാനായി പി.ജി ഒാഫിസിലെ ചേച്ചി വന്നു ക്ലാസ്സിന്റെ വാതിലിൽ മുട്ടി, ചേച്ചിയെ കണ്ടതും എല്ലാരുടെയും കണ്ണുകൾ എന്നിലേക്കു തിരിഞ്ഞു, മറ്റൊന്നും കൊണ്ടല്ല ഞാൻ ഡിഗ്രി സർട്ടിഫിക്കറ്റുകൾ മുഴുവനായി സബ്മിറ്റ് ചെയ്യാത്തതിനാൽ പതിവാണ് എന്നെ അന്വേഷിച്ചുള്ള ഈ വരവ് (അച്ചു കരുതിക്കാണും ഞാൻ മറ്റേ സംഭവം പറയാൻ പോവുവാന്ന്, അമ്പട പുളുസു... പക്ഷെ സർവ്വരുടെയും പ്രതീക്ഷകൾ അസ്ഥാനത്താക്കി ആദ്യ സെമസ്റ്ററിലെ ആദ്യ ഇന്റേണൺ എക്സം ഡെയ്റ്റും തന്ന് ചേച്ചി പോയി.

ചേച്ചി ദാ വന്ന് ദേ പോയി പണികിട്ടിയത് നമ്മക്കും ദാ കിടക്കുന്നു പെരുന്നാളിന്റെ തലേന്നും പിറ്റേന്നും പരീക്ഷ, ഹയവാനാത്ത് പിജി ഒാഫിസിലെ ചേച്ചി ജിബ്രലക്ക പകച്ചു പോയി എന്റെ പെരുന്നാളുകൾ. ഏതായാലും നാട്ടിൽ പോവാൻ ഞാൻ തീരുമാനിച്ചു കൂടെ സീനിയറിലെ ലിജോന്റെ ഉപദേശവും നീ പോയി അടിച്ചു പൊളിച്ച് വാടാ അതൊക്കെ നമുക്ക് റീ ടെസ്റ്റ് എഴുത നമ്മളൊക്കെ എത്ര എഴുതീക്കിണ് , അതുകേട്ടപ്പൊ എന്തെന്നില്ലാത്ത സന്തോഷം തോന്നി എനിക്ക്. ഇതുകേട്ട് ഹർമത്തും ചാടിപ്പൊറപ്പെട്ടു കൊച്ചിക്ക് പോവാൻ, ഒാൻ ഊര് ലക്ഷദ്വീപ് ആയോണ്ട് ഒാനിക്ക് പെട്ടന്ന് പോയി വരാൻ കജ്ജൂലാലൊ അത് കൊണ്ട് കൊച്ചിക്കാണ് ചാടിപ്പൊറപ്പെടാറ് ഒാനെന്തിന്ന ആടപ്പരിവാടിന്നറിയാൻ ഒാനോടെന്നെ ചോയിക്കെണ്ടേരും. എന്തായാലും ലിജോ അങ്ങനൊക്കെ പറഞ്ഞതല്ലെ എന്നാപ്പിന്ന സംഗതിക്കൊരു ഇത് കെടക്കട്ടേന്ന് കരുതി ഞാൻ പരീക്ഷ കഴിയോളം നാട്ടിൽ പൊരുന്നാളാഘോഷിക്കാൻ തീരുമാനിച്ചു.


വീട്ടിൽ ഒളിഅറക്കൽ(ബലി) ഉണ്ടായിരുന്നു അതിന് ഞാൻ അവിടെ ഉണ്ടാവൽ നിർബന്ധമായ ഒരു ഇതാണ് എന്നൊക്കെയുള്ള കള്ളക്കഥയുമായി ഞാൻ മംഗലാപുരത്തേക്ക് വണ്ടി കയറി, പണ്ട് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉച്ച സമയത്ത് എന്നും തറാവീഹ് നമസ്കരിക്കാൻ പോവാറുള്ള ഉഡായിപ്പ് വേലകൾ നടപ്പില്ലാന്ന് hodയെ കണ്ട് retest നുള്ള ഫോം കൊടുത്തപ്പത്തന്നെ മനസ്സിലായി, അടുത്ത ഊയം ഡീനിനെ കാണലാണ്, അതാണ് അവസാനത്തെ കച്ചിത്തുരുംമ്പും. അയാള് സമ്മതിക്കൂടാ നുമ്മ സ്വന്തം ആളല്ലെ എന്ന് വീമ്പൂം വിട്ട് ഹർമത്ത് മുമ്പേ നടന്നു, അപ്പൊഴാണ് മനസ്സിലായത് ഞങ്ങളപ്പോലെത്തന്നെ പെരുന്നാളാഘോഷിച്ചവർ കോളജിൽ വേറയും ഉണ്ടെന്ന്, ഞങ്ങൾ അകത്ത് കടന്നു... ദാ കിടക്കുന്നു ട്വിസ്റ്റ്...അനുരാഗത്തിൻ വേളയിൽ വരവായി...മംഗലാപുരത്തെ കടാപുറത്ത് നിന്നുള്ള തണുത്ത കാറ്റൊന്നും തട്ടത്തിലും മുടീലൊന്നും തട്ടിത്തടവാത്തോണ്ട് ചുറ്റുമുള്ളതെല്ലാം കാണാമായിരുന്നു, അങ്ങനെ ഞങ്ങളുടെ സൗഹൃദത്തിലേക്ക് പുതിയൊരു അതിഥി കൂടി വന്നു, അന്ന് ആ ഡീനിന്റെ മുറീന്ന് മനസ്സിലുറപ്പിച്ചത് കൊണ്ടാവാം വഴിയിൽ വച്ച് വീണ്ടും കാണാനും പരിചയപ്പെടാനും സാധിച്ചത് (ബെർതെ)
പിന്ന ഡീനിനെ കണ്ടതും ഒരു പരീക്ഷ മാത്രം എഴുതാൻ സമ്മതിച്ചതൊക്കെ ഒരു സ്വപ്നം പോലെ ഒാർക്കുന്നു. നല്ല കുറേ നാളുകൾ...ഹംതെരെ ബിനിഅബ് രഹനബി സക്തെ....
ഇപ്പം ലാലാ ലല ലാല.ല ലല ലലല...

തുടരും‬...