Kerala Literature Festival in Calicut | DC Books | Kozhikode Beach | Chethan Bhagth | KR Meera |dr. Sreekala Mullasseri
വ്യത്യസ്ഥ ആശങ്ങളെ താലോലിക്കുന്ന, വിവിധ തരങ്ങളായ എഴുത്തുകളെ പ്രണയിക്കുന്ന സാമൂഹിക മാധ്യമങ്ങളിൽ ഘോര ഘോരം വിപ്ലവങ്ങൾ പറയുന്ന, ഫാസിസ്റ്റ് മനസ്ഥിതിയെ നഖശികാന്തം എതിർക്കുന്ന യുവാക്കളുടെയും പ്രായമായവരുടെയും കൂടിച്ചേരൽ കൂടിയാണ് യഥാർത്തത്തിൽ Kerala Literature Festival (KLF) കോഴിക്കോട് ബീച്ചിന്റെ വടക്കുവശത്ത് ദിനേനെ വന്നുപോവുന്നത് ആയിരങ്ങളാണ്, അവരിൽ ചർച്ചകളിൽ പങ്കെടുക്കുന്നവരും ആളുകളുമായി സംവദിക്കുന്നവരും സാമൂഹിക മാധ്യമങ്ങളിൽ മാത്രം കണ്ടുപരിചയമുള്ള സുഹൃത്തുക്കളുമായി നേരിൽ കാണുന്നവരും പാട്ടുകൾ പാടി ആഘോഷിക്കുന്നവരും അങ്ങനെ പലതരത്തിലുള്ളവരാണ്.
പകൽ സമയങ്ങളിൽ നടക്കുന്ന ദീർഘമായ ചർച്ചകളും രാത്രിയിലെ കൂടിച്ചേരലുകളും ഒക്കെയാണ് KLF വ്യത്യസ്ഥമാക്കുന്നത്. ചിലർക്കിതൊരു ഉൽസവമാണ്, മറ്റുചിലർ ഇതിനെ പുച്ഛ മനോഭാവത്തോടെയാണ് സമീപിക്കുന്നത്. ഏഷ്യയിലെ രണ്ടാമത്തെ സാഹിത്ത്യോൽസവം എന്ത് പറഞ്ഞാലും വല്ലാത്തൊരു വൈബാണ്, പറഞ്ഞറിയിക്കാനറിയാത്ത വൈബ്. സിനിമയും പാട്ടും ചർച്ചകളും ഒക്കെക്കൂടെ കൊണ്ടുനടക്കുന്നോർക്ക് മാത്രം കിട്ടുന്ന മൊഹബത്ത്.
എല്ലാ വർഷവും ഇന്ത്യയിലെ ഒരു അന്യഭാഷാ സംസ്കാരവും മറ്റൊരു രാജ്യവും ഈ സാഹിത്ത്യോൽസവത്തിന്റെ ഭാഗമാവാറുണ്ട്. ഇന്ത്യയിൽ നിന്ന് മറാത്തിയാണ് ഈ വർഷം പങ്കുചേർന്നിരിക്കുന്നത്.
KLF വിശേഷങ്ങൾ
By Ismail kalliyan / fb
ഇക്കഴിഞ്ഞ KLF-നെക്കുറിച്ച് വിശേഷങ്ങളൊന്നും എവിടെന്നും വന്നില്ലല്ലോ കണ്ടില്ലല്ലോ എന്ന പരിഭവങ്ങൾ പലയിടത്തായി പൊങ്ങിക്കണ്ടു. എന്നാ പിന്നെ അതിനെക്കുറിച്ചു രണ്ടുവാക്ക് സൊല്ലിയേച്ചു പോയേക്കാം എന്ന് കരുതി.
നാല് ദിവസവും ഏറെക്കുറെ മുഴുവൻ സമയവും കടപ്പുറത്തുണ്ടായിരുന്നു. ടി എം കൃഷ്ണ, അരുന്ധതി റോയ് എന്നിവരെ കേൾക്കുക, ഇന്ത്യയുടെ ആദ്യ ആസ്ട്രനോട്ട് രാകേഷ് ശർമയെ ഒന്ന് നേരിൽ കാണുക, Alif & Almut റോക്ക് ബാന്റിനെ ആസ്വദിക്കുക, L.സുബ്രമണ്യം എന്ന നമ്മുടെ കാലത്തെ ഒരു വയലിൻ മാസ്ട്രോയെ കാണാനും കേൾക്കാനും ഇരിക്കുക എന്നൊക്കെയായിരുന്നു പ്രധാന പ്ലാനുകൾ.
KLF ൽ കണ്ടതും കേട്ടതുമായ ചില കാര്യങ്ങൾ പറയാം:
1. ജനപങ്കാളിത്തം കൊണ്ട് അഭൂതപൂർവ്വമായ വിജയമായിരുന്നു ഈ കോഴിക്കോടൻ പതിപ്പ്. രാവിലെ മുതൽ നട്ടപ്പാതിര വരെ മൂന്ന് പ്രധാന പൊതുവേദികളും എല്ലാ സെഷനിലും സദസ്സ് ഏറെക്കുറെ പൂർണമായിരുന്നു. ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾക്കും പങ്കെടുക്കുന്ന അതിഥികൾക്കും അനുസൃതമായി ടാർഗറ്റ് ശ്രോതാക്കളുടെ കൃത്യമായ റൊട്ടേഷനും നടക്കുന്നുണ്ടായിരുന്നു.
2. ഡിസി ബുക്സിന്റെ പബ്ലിഷിംഗ് മേഖലയിലെ കുത്തക സ്വഭാവം, ഗുണനിലവാരത്തിലെ ഡിറ്ററിയോറേഷൻ എന്നിവയൊക്കെ തീർച്ചയായും പ്രശ്നവൽക്കരിക്കുമ്പോൾ തന്നെ മിനിമൽ സെഷൻ കാൻസലിംഗ്, പരമാവധി മികച്ച ടൈം മാനേജ്‌മെന്റ്, വേർസ്റ്റാലിറ്റി ഒക്കെ കൊണ്ട് നല്ല സംഘാടനം അവർ KLF-ൽ കാഴ്ച്ച വെച്ചിട്ടുണ്ട്. അവർ പുസ്തകം ചെലവാക്കാൻ വേണ്ടി ഡിസൈൻ ചെയ്തതാണ് എല്ലാ സെഷനുകളും എന്നൊക്കെയുള്ള വാദം കൊഞ്ചം നോൺ സെൻസാണ് എന്ന് പറയാതെ വയ്യ. ഡിസി ക്ക് പുസ്തകക്കച്ചോടമല്ലാതെ ചാക്ക് ബിസിനസ്സ് നടത്താൻ പറ്റില്ലല്ലോ. അവരവിടെ ഈ ഇവന്റ്റിന് മുടക്കുന്ന മുതലും അതിന്റെ ഇരട്ടിയും ബുക്ക് വിറ്റിട്ടും മറ്റും ഉണ്ടാക്കും എന്നത് എന്തോ ഭയങ്കര കണ്ടുപിടിത്തം പോലെ അവതരിപ്പിക്കുന്നവരൊക്കെ ഒന്ന് പിരിഞ്ഞുപോകണം ഹേ!
3. KLF ന്റെ ഈ പതിപ്പ് മുഴുവൻ ദിവസവും പങ്കെടുക്കണം എന്ന് തീരുമാനിക്കുന്നത് അതിന്റെ ബ്രോഷറിലൂടെ കണ്ണോടിച്ചതിന് ശേഷമാണ്. സച്ചിദാനന്ദൻ ക്യൂറേറ്റ് ചെയ്യുന്ന ഒരു ഇവന്റ് എന്ന നിലയിൽ സംഘ്പരിവാർ പാളയത്തിൽ നിന്ന് ഒരു മരപ്പാഴിനെപ്പോലും ഒരു നിലയ്ക്കും അടുപ്പിക്കാൻ തയ്യാറായില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മെറിറ്റ്. പ്രച്ഛന്ന വേഷത്തിൽ വല്ല ഊളകൾ കേറിപ്പറ്റിയാൽ പോലും അവറ്റകൾക്ക് വാ തുറക്കാനുള്ള ധൈര്യം കോഴിക്കോട് നൽകിയില്ല എന്നതാണ് സത്യം. ആനന്ദും സച്ചിദാനന്ദനും ഉള്ള സെഷനിൽ കാണികളിൽ നിന്നുമുള്ള ഒരു പ്രച്ഛന്ന സംഘി അപ്പോളജിസ്റ്റ് പയ്യൻ ഇങ്ങനെ എതിർശബ്ദങ്ങളെ അടുപ്പിക്കാതെ നടത്തുന്ന ചർച്ചകളിൽ എന്ത് ജനാധിപത്യമാണുള്ളത് എന്നൊരു ചോദ്യം ചോദിച്ചതേ അവനോർമ്മയുള്ളൂ, അവന്റെ വളഞ്ഞു പിടിച്ചുള്ള ചോദ്യത്തിന് സച്ചിദാനന്ദൻ നേരെ ചൊവ്വെ മറുപടി കൊടുത്തു:
" സംഘികളെ അടുപ്പിച്ചില്ല എന്നതാണ് കാര്യം എന്ന് മനസ്സിലായി, We are intolerant to only one thing, thats intolerance, so അത്ര ജനാധിപത്യമൊക്കെ മതി"!
സംഘി കണ്ടം വഴി അപ്പുറത്തെ ചിൽഡ്രൻസ് പാർക്കിലേക്ക് നൂണ്ട് വലിഞ്ഞു.
അരുന്ധതി റോയിയോടും ഒരുത്തൻ പട്ടാളം-അതിർത്തി-പോരാട്ടം-പ്രളയത്തിലെ പട്ടാളം പാറ്റേൺ കഥ വിവരിക്കാൻ ഒന്ന് നോക്കിയിരുന്നു. ഈ കഥ കാശ്മീരിൽ പോയി ഒന്ന് പറഞ്ഞിട്ട് വാ എന്ന ഒരൊറ്റ മറുപടിയിൽ ഭക്തനെ അരുന്ധതി ഇരുത്തി.
4. കമൽ റാം സജീവിന്റെ രണ്ട് സെഷനുകളും കാത്തിരുന്നു തന്നെ കേട്ടു. ഹരീഷിനൊപ്പം മീശയുമായി ബന്ധപ്പെട്ട സെഷനിൽ കമൽറാം കൃത്യമായും നിലപാട് പറഞ്ഞു. പൊതുവെ ഇൻട്രൊവർട്ടായ ഈ പേരാമ്പ്രക്കാരന്റെ കെ എൽ എഫിലെ സംസാരങ്ങൾ തെളിച്ചമുള്ളതും കൃത്യവും ഷാർപ്പും ആയിരുന്നു. ഇന്ത്യയിൽ ഇംഗ്ളീഷിലും മലയാളത്തിലുമായി മികച്ച പ്രസിദ്ധീകരണങ്ങൾ എഡിറ്റ് ചെയ്ത, മലയാളത്തിലെ ഏറ്റവും മികച്ച ആഴ്ചപ്പതിപ്പാക്കി മാതൃഭൂമിയെ അടിമുടി പൊളിച്ചു പണിത് ബെഞ്ച് മാർക്ക് ചെയ്ത ഒരു ട്രെൻഡ് സെറ്ററാണ് കമൽറാം. പതിനഞ്ചുകൊല്ലം മാതൃഭൂമി പോലൊരു പ്രസിദ്ധീകരണം എഡിറ്റ് ചെയ്തിട്ട് അയാളെ ജീവിതത്തിൽ ഒരിക്കൽ പോലും കാണുകയോ കേൾക്കുകയോ സംസാരിക്കുകയോ വായിക്കുകയോ ചെയ്യാത്തവന്മാരാണ് അയാളുടെ മെറിറ്റിന്റെ മൂർച്ചയളക്കുന്നത് എന്നതാണ് ഏറ്റവും രസം.മീശ വിവാദ സമയത്ത് കമൽറാം വാർത്തകളിൽ നിറഞ്ഞപ്പോൾ എടുത്തുകൊടുക്കാൻ അയാളുടെ നല്ലൊരു ഫോട്ടോ പോലും ഇവിടത്തെ ഒരു പത്രത്തിന്റെയും ചാനലിന്റെയും ഫയലിൽ ഇല്ലായിരുന്നു എന്ന് അറിയുമ്പോഴാണ് അയാൾ എത്ര അദൃശ്യനായി ഇരുന്നുകൊണ്ടാണ് പത്തിരുപത് കൊല്ലമായി ഈ പൊളിച്ചെഴുത്തുകൾ നടത്തിക്കൊണ്ടിരുന്നത് എന്ന് മനസ്സിലാവുക. മാതൃഭൂമി പത്രവും ചാനലും സംഘിത്തൊഴുത്തുകളായി നാറുന്ന കാലത്തും അതേ മാനേജ്‌മെൻറ്റിൽ നിന്നും ഇറങ്ങുന്ന ആഴ്ചപ്പതിപ്പിന്റെ സംഘി വിരുദ്ധ ഇടപെടലുകൾ, ശാസ്ത്രവിരുദ്ധരുടെയും ചില പോമോ പാഴുകളുടെയും കുറച്ചു വിസർജ്ജ്യങ്ങൾ വന്നതൊഴിച്ചു നിർത്തിയാൽ കാമ്പുള്ള കണ്ടന്റുകൾ, കഥാ-കവിതാ സോളോ പതിപ്പുകൾ, കമൽ റാം നടത്തിയ എണ്ണമറ്റ ക്ലാസ്സ് ഇന്റർവ്യൂകൾ...
KLF ൽ കമൽറാം സജീവ് പറഞ്ഞത് ഗാന്ധിജിയുടെയും സ്വാതന്ത്ര സമരത്തിന്റെയും പാരമ്പര്യമുള്ള മാതൃഭൂമി എന്നല്ല, ആ പാരമ്പര്യം അവകാശപ്പെടുന്ന മാതൃഭൂമി എന്നാണ്. അത് രണ്ടും രണ്ടാണ്. വലിയ പണം ചിലവഴിച്ചു സുപ്രീം കോടതിയിൽ ദ്രുതഗതിയിൽ കേസ് നടത്തിച്ചു അനുകൂല വിധി സമ്പാദിച്ച മാതൃഭൂമി മാനേജ്‌മെന്റ് മീശ പ്രസിദ്ധീകരിച്ച മാതൃഭൂമിയുടെ നടപടി ശരിയാണെന്ന് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെയും എഴുത്തുകാരന്റെ ലിബറൽ ഇടത്തിന്റെയും പ്രാധാന്യം മനോഹരമായി ക്വോട്ട് ചെയ്ത് വന്ന ആ വിധിയുടെ വാർത്ത ഒന്നാം പേജിൽ പ്രസിദ്ധീകരിക്കാൻ പോലും തയ്യാറായില്ല എന്ന ഗുരുതരമായ പ്രശ്നവും ആ വിധിപ്രസ്താവത്തിന്റെ ചരിത്രപരമായ പോയിന്റുകളും ആ വാർത്ത തന്നെയും കേരളത്തിലെ ചാനലുകൾ മുക്കി എന്ന കാര്യവും കമൽ റാം വെട്ടിത്തുറന്നു പറഞ്ഞു.
കമല്റാം സൂചിപ്പിച്ച ഏറ്റവും ഭീതിജനകമായ കാര്യം എന്നത് മീശ വിഷയത്തോടെ സംഘ് ബെൽറ്റ് ആസൂത്രണം ചെയ്ത് വിജയിപ്പിച്ച നേരത്തെ നടന്നിട്ടില്ലാത്ത ഒരു അറ്റാക്കിങ് രീതിയാണ്. പരസ്യം തരുന്ന സ്ഥാപനങ്ങളെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ അതില്ലാതാക്കുന്നതിൽ അവർ വിജയിച്ചു എന്ന സത്യം. മുമ്പൊക്കെ പ്രവാചക നിന്ദയുമായും മറ്റുമൊക്കെയുള്ള വിവാദകാലങ്ങളിൽ നടന്നത് സർക്കുലേഷൻ കുറക്കാനുള്ള പ്രചാരണങ്ങളാണ്. സർക്കുലേഷൻ കുറയുക എന്നത് ഒരാളും പണിയെടുക്കാതെ തന്നെ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഒരു സംഗതിയാണ്. ABC കണക്കനുസരിച്ചു മീശ വിവാദത്തിനു മുമ്പുള്ള രണ്ട് ക്വർട്ടറുകളിൽ തന്നെ പ്രത്യേകിച്ച് വിവാദങ്ങളൊന്നുമില്ലാതെ 87000 കോപ്പിയുടെ സർക്കുലേഷൻ ഇടിവ് മാതൃഭൂമിക്ക് വന്നിട്ടുണ്ട് എന്നാണ് കമൽ റാം പറഞ്ഞത്. എന്നാൽ പരസ്യങ്ങൾ തടയുക എന്ന രീതി ആദ്യമായി പരീക്ഷിക്കപ്പെടുന്നത് മീശ വിഷയത്തോടെയാണ്. കമലിന് പറയുന്ന കാര്യങ്ങളിൽ യാതൊരു അവ്യക്തതയും ഇല്ലായിരുന്നു. കണ്ടവനെ കേട്ടവനെ അധികരിച്ചു കേട്ടുകേൾവി എഴുതിവിടുന്നതുപോലെയല്ല അവിടെ സംഭവിച്ച കാര്യങ്ങൾ.
മറ്റൊരു പ്രത്യേകത സാകൂതം ശ്രദ്ധിച്ചത് ഹരീഷിന് സംഭവിച്ച ആ രാഷ്ട്രീയ മോൾട്ടിങ് ആണ്. അയാളൊരു ആർജ്ജവമുള്ള പുരോഗമന രാഷ്ട്രീയജീവിയായി ഇവോൾവ് ചെയ്ത് കഴിഞ്ഞിരിക്കുന്നു എന്നുള്ളത് സന്തോഷകരമായ കാഴ്ച്ചയാണ്.
5. KLF ലെ ഇത്തവണത്തെ ഏറ്റവും വലിയ കോമഡി സെഷൻ അരങ്ങേറിയത് സി രവിചന്ദ്രനും അഭിലാഷ് മോഹനും തമ്മിലുള്ള സംവരണ വിഷയത്തിലെ ചർച്ചയിൽ നിന്നാണ്. കൗണ്ടറുകളുടെ കുത്തൊഴുക്ക് വന്നതോടെ തന്റെ സംവരണ വിരുദ്ധ സവർണ നിലപാട് വ്യക്തമാക്കാൻ രവിചന്ദ്രൻ ആർത്തട്ടഹസിച്ചു ആവർത്തിച്ചാവർത്തിച്ചു പറഞ്ഞ ആ വാചകം ചിരിപ്പിച്ചു പള്ള കൂച്ചിക്കുന്നതായിരുന്നു.
ഒരു പ്രദേശത്തെ ന്യൂനപക്ഷമായിട്ടുള്ളവർക്ക് ഒരു പ്രത്യേക സെക്റ്ററിൽ പ്രാതിനിധ്യം ഇല്ലായെന്നുള്ളത് അവർക്കെതിരെയുള്ള ഡിസ്ക്രിമിനേഷനാണെന്നു പറയാൻ പറ്റില്ല എന്നത് ലോകത്തെല്ലായിടത്തും അംഗീകരിച്ച സാർവ്വദേശീയമായ വലിയ സത്യമാണെന്നും അതിനെ നിങ്ങൾക്ക് ഒരിക്കലും ഖണ്ഡിക്കാൻ കഴിയില്ലാ.... എന്ന മഹദ്വചനമായിരുന്നു അത്.
ഇജ്‌ജാതി ശാശ്വത സത്യവാദങ്ങൾ പണ്ട് കേട്ടിരുന്നത് മതവാദപ്രതിവാദ സദസ്സുകളിലെ പുരോഹിതന്മാർക്കിടയിൽ നിന്നായിരുന്നു. ഇപ്പോ യുക്തിവാദി ദൈവങ്ങളിൽ നിന്നും വന്നു തുടങ്ങി എന്നതാണ് പോയിന്റ്!
സർവീസ് സെക്റ്ററിൽ അതിരൂക്ഷമായ പ്രാതിനിധ്യ-സാമൂഹ്യ നീതി വിഷയങ്ങൾ നിലനിൽക്കുന്നതിന്റെ സാക്ഷ്യപത്രങ്ങളായി നിരവധി കമ്മീഷൻ റിപ്പോർട്ടുകളുള്ള ഒരു രാജ്യത്ത് ജാതിയുടെ അയ്യരുകളിയാൽ അധികാര നിർവഹണ സംവിധാനങ്ങളിലേക്ക് അടുപ്പിക്കപ്പെടാതെ പോയ വലിയൊരു ജനത രൂപപ്പെട്ട് പോയതിന്റെ കേട് തീർക്കാൻ കൊണ്ടുവന്ന ഒരു ഭരണഘടനാസൃത ടൂളിനെ തുമ്പില്ലാതാക്കാൻ ആശാൻ സാർവദേശീയ സത്യങ്ങളൊക്കെ അടിച്ചു വിടുന്നത് കണ്ടപ്പോൾ ഒന്ന് കൂവാൻ പോലും ആവതില്ലാതെ കറന്റടിച്ചതുപോലായിപ്പോയി.
6. കൃഷ്ണയും അരുന്ധതിയും അവരുടെ നിലപാടുകളുടെ വ്യക്തതയും അവതരണത്തിലെ ഒബ്ജക്റ്റിവിറ്റിയും കൊണ്ട് പ്രതീക്ഷിച്ച പോലെത്തന്നെ തിളങ്ങി നിന്നു.
7. ഇന്ത്യൻ ഇംഗ്ലീഷ് ഫിക്ഷൻ റൈറ്റേഴ്‌സ് എന്ന മിഡിയോകർ സ്പീഷിസിന്റെ മുന്നിൽ അറിയാതെപ്പോലും ചെന്നുപെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നത് കൊണ്ട് കുറേ കടൽകാറ്റ് കൊണ്ട് പാട്ടുംപാടി മണൽതിട്ടയിൽ നിവർന്ന് കിടക്കാൻ സമയം കിട്ടി.
9. പാട്ടുകാരായ രശ്മി സതീഷും സയനോരയും അവരുടെ സെഷൻ പാട്ടുകൾ കൊണ്ട് മനോഹരമാക്കി.
10. കണ്ടുമുട്ടാൻ ബാക്കിയുണ്ടായിരുന്ന കുറേ പ്രിയപ്പെട്ടവരെ അടുത്ത് നിന്നും ദൂരെ നിന്നും മതിയാവോളം നോക്കിനിന്നു.
11. വേദി ഒന്നിലെ സൗണ്ട് എഞ്ചിനീറിങ് വിഭാഗത്തെ അലിഫ് ബാൻഡും L.സുബ്രമണ്യവും ഫ്രിജോ ഫ്രാൻസിസുമൊക്കെ കണ്ടം വഴി ഓടിക്കാതിരുന്നത് കോഴിക്കോട്കാരെ ഓർത്ത് മാത്രമാവും.
❤
ReplyDelete