70 കൂറ്റൻ ഹെയർപിൻ വളവുകൾ താണ്ടി കൊല്ലിമലയിലേക്കൊരു സാഹസിക യാത്ര പോവാം | Kolli Hills Tamilnadu

kolli hills tamilnadu, rk nadapuram

അൽപ്പം റിസ്ക്കെടുക്കാൻ തയാറുള്ളവക്ക് കേരളത്തിൽ നിന്നും ഒറ്റ ദിവസം കൊണ്ട് പോയി വരാവുന്ന സ്ഥലമാണ് തമിഴ്നാട്ടിലെ കൊല്ലിമല( Kolli hills) പാലക്കാട് നിന്നും 250 കിലോമീറ്റർ അകലെ തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൊല്ലിമല ഈസ് റ്റേൺ ഘാട്ട്സിന്റെ ഭാഗമാണ് പാലക്കാട് നിന്നും 250 കിലോമീറ്റർ ദൂരമുണ്ടെങ്കിലും ഭൂരിഭാഗവും ഉയർന്ന നിലവാരമുള്ള ഹൈവേ ആയതിനാൽ വേഗതയിലും ക്ഷീണമറിയാതെയും സഞ്ചരിക്കാനാവും.പാലക്കാട് നിന്നും വാളയാർ കടന്ന് സേലം ഹൈവേയിലൂടെ വിവിധയിടങ്ങളിൽ ടോൾ കൊടുത്തുകൊണ്ട് കടന്നു പോകുമ്പോൾ  മികച്ച യാത്രാസുഖം കൂടി ലഭിക്കുന്നു. യാത്രാംഗങ്ങളിൽ ഒന്നിലേറെപ്പേർ വണ്ടി ഓടിക്കുന്നവരാണെങ്കിൽ ഇതൊരു മികച്ച യാത്രയായിരിക്കുമെന്നതിൽ സംശയം വേണ്ട.

kolli hills tamilnadu, rk nadapuram

 വാളയാർ സേലം റോഡിൽ കുമരംപാളയം ,ശങ്കരി എന്നീ സ്ഥലങ്ങൾ കടന്ന് പാലക്കാട് നിന്നും 190 കിലോമീറ്റർ അകലെ കാക്കാ പാളയം എന്ന സ്ഥലത്തെത്തിയാൽ വലത്തോട്ട് തിരിഞ്ഞ് കുറച്ച് ഉൾഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് മറ്റൊരു ഹൈവേയായ നാമക്കൽ-സേലം ഹൈവേയിൽ കയറി, നാമക്കൽ ദിശയിലേക്ക് സഞ്ചരിച്ച് കലങ്കണി എന്ന സ്ഥലത്തെത്തി, അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് തിരുമലപ്പട്ടി റൂട്ടിൽ കൊല്ലിമലയിലേക്ക് പോകാം.ഗൂളിള്‍ മേപ്പിൽ നോക്കുമ്പോൾ നാമക്കൽ ടൗണിലൂടെയും മറ്റും കയറിയിറങ്ങിപ്പോകുന്ന വഴികളും കാണിച്ചു തരുന്നുണ്ടെങ്കിലും അത് വലിയ ട്രാഫിക്ക് ബ്ലോക്കിനും സമയനഷ്ടത്തിനും ഇടയാക്കും. കാക്കാ പാളയം വഴിയാകുമ്പോൾ ട്രാഫിക്ക് ബ്ലോക്കിനുള്ള സാധ്യതകളില്ല.

kolli hills tamilnadu, rk nadapuram

ഭക്ഷണവും താമസ സൗകര്യവുമെല്ലാം ലഭിയ്ക്കുന്ന ഒരു സ്ഥലമാണ് 70 ഹെയർ പിൻ വളവുകൾ കയറിയാൽ 1300 മീറ്റർ ഉയരത്തിൽ, കോടമഞ്ഞും തണുപ്പുമൊക്കെയായി കാലാവസ്ഥ മാറിമറിയുന്ന  280 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കൊല്ലിമല്ല .ആദ്യമെത്തുക ഇവിടുത്തെ പ്രധാന ടൗണായ സെമ്മേടിൽ ആണ്. അവിടെ നിന്നും കുറച്ച് മുന്നോട്ട് പോയാൽ മൂലക്കടൈ എന്ന ചെറിയ കവലയിലെത്തും. അവിടെ പാലക്കാട്ടുകാർ നടത്തുന്ന ചെറിയ ഹോട്ടലുണ്ട്. വർഷങ്ങൾക്ക് മുൻപ് അമ്പലപ്പാറയിൽ നിന്നും കുടിയേറിയവരാണവർ.അവിടെ നിന്നും ഉച്ചഭക്ഷണശേഷം കൊല്ലി മലയിലെ ആകർഷണ കേന്ദ്രങ്ങളിലൊന്നായ ആകായ ഗംഗ(ആകാശഗംഗ ) വാട്ടർ ഫാൾസിലേക്ക് നീങ്ങാം... അർപ്പളേശ്വര എന്ന ക്ഷേത്രത്തിനോട് ചേർന്നാണ് ഈ വെള്ളച്ചാട്ടം ഈ ക്ഷേത്ര പരിസരത്തു നിന്നും സുമാർ ആയിരത്തോളം സ്റ്റെപ്പുകൾ താഴോട്ടിറങ്ങിയാലാണ് വെള്ളച്ചാട്ടത്തിനടുത്തെത്താനാവുക. വൈകുന്നേരം മൂന്ന് മണിക്ക് ശേഷം വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. കുറഞ്ഞത് ഒന്നര മണിക്കൂറെങ്കിലും താഴെപ്പോയി വരാൻ എടുത്തേക്കാം.ആകായ ഗംഗ ഫാൾസിന് ശേഷം കുറച്ച് മാറിയുള്ള എട്ടുകയമ്മൻ ക്ഷേത്രം ലക്ഷ്യമാക്കാം, ആ റൂട്ടിൽ സഞ്ചരിച്ചാൽ കൊല്ലിമലയുടെ ഭൂപ്രകൃതിയും വിവിധ കൃഷിയിടങ്ങളും കാണാം..... വയനാടിന് സമമാണ് കൊല്ലിമലയുടെ ഭൂപ്രകൃതി എന്ന് നമുക്ക് തോന്നും. നെല്ലും നാണ്യവിളകളും പച്ചക്കറിയുമെല്ലാം അവിടെ കൃഷി ചെയ്യുന്നു.എട്ടു കയ്യമ്മൻ ക്ഷേത്രത്തിൽ നിന്നും വീണ്ടും മുന്നോട്ട് പോയാൽ ആദ്യമെത്തിയ സെമ്മേട് ടൗണിൽത്തന്നെ തിരികെയെത്താം..അവിടെ നിന്നും സുമാർ അഞ്ച് മണിയോടെ ചുരമിറങ്ങാൻ തുടങ്ങിയാൽ രാത്രി പന്ത്രണ്ട് മണിയോടെ വീട്ടിൽ തിരിച്ചെത്താം.

കുറേ ദൂരം ഓടാനുള്ളത് കൊണ്ട് സമയം ഒരു മിനിറ്റ് പോലും പാഴാക്കരുത്.പ്രഭാത ഭക്ഷണത്തിന് ശേഷം തുടർച്ചയായി ഓടിയാൽ പിന്നീട് കൊല്ലി മലയിലെ വ്യൂ പോയിന്റു കളിൽ നിർത്തിയാൽ മതിയാകും. ഉച്ചഭക്ഷണത്തിനും വളരെ കുറച്ച് സമയം മാത്രം ചിലവഴിക്കുക, കാരണം വളരെയധികം സമയം വേണ്ടിവരും ആകായ ഗംഗ ഫാൾസ് കാണുന്നതിന്.ആകായ ഗംഗ ഫാൾസ് കണ്ടതിന് ശേഷം എട്ടു കയ്യമ്മൻ ക്ഷേത്രത്തിലേക്കുള്ള യാത്ര പതുക്കെ മതി. കാരണം ആ റൂട്ടിൽ കൊല്ലിമലയുടെ പ്രകൃതിഭംഗിയും വൈവിധ്യവും നമുക്ക് കാണാനാവും. സെമ്മേടിൽ വീണ്ടും നിർത്തി കറുത്തമുതിര പോലെ തനത് നാടൻ ഉത്പന്നങ്ങൾ വാങ്ങാം....എഴുപത് ഹെയർപിൻ ബെന്റുകളുടെ സൗന്ദര്യവും വനഭംഗിയും ആസ്വദിച്ച് ഒരിക്കൽ കൂടി ചുരത്തിലൂടെ സഞ്ചരിച്ച് അടിവാരത്തെ കാരവല്ലി എന്ന സ്ഥലത്ത് നിർത്തിയാൽ കിലോ  30 രൂപ നിരക്കിൽ സിന്ദൂരം മാമ്പഴവും വാങ്ങാം. മികച്ച റോഡായതിനാൽ വാഹനങ്ങൾക്കെല്ലാം നൂറ് കിലോമീറ്ററിന് മേൽ വേഗത്തിൽ സഞ്ചരിക്കാനാവും, തൻമൂലം പലർക്കും അപകടം പറ്റിയിട്ടുണ്ട്, എന്നതിനാൽ തികഞ്ഞ ജാഗ്രതയോടെ പാലക്കാട്ടേക്ക് മടങ്ങാം


കടപ്പാട്

Kolli Hills In Tamil Nadu

Aagaya Gangai water falls | 
Arappaleeswarar Temple, Padal Petra Temple | rk nadapuram

കാൽവരി മൗണ്ടിലിരുന്ന് ഇടുക്കി ഡാമിന്റെ ദൂരക്കാഴ്ചകൾ കാണാം | Kalvari Mount Idukki | RK Nadapuram

Kalvari mount kattappana idukki, rk nadapuram, rayees koodatt, idukki dam
ഇടവേളകളിൽ വരുന്ന ചാറ്റൽ മഴയിൽ ഈറനണിയുന്ന പുൽമേടുകളും പച്ചഛായം തേച്ച താഴ്വരകളും മഞ്ഞിൽ പൊതിഞ്ഞ് നിൽക്കുന്ന കാടും മലയും ഡാമും ഒക്കെയുള്ള കാൽവരി മൗണ്ടിലെ കാഴ്ചകൾക്ക് വല്ലാത്തൊരു സൗന്ദര്യമാണ്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം നാലായിരം അടി ഉയരത്തിൽ അങ്ങ് ഇടുക്കിയുടെ ഹൈറേഞ്ചിൽ കട്ടപ്പനയ്ക്കടുത്താണ് കാൽവരി മൗണ്ട് സ്ഥിതിചെയ്യുന്നത്. 

Kalvari mount kattappana idukki, rk nadapuram, rayees koodatt, idukki dam

ഇടുക്കി ഡാം റിസർവെയറിന്റെ ഇരുകരകളിലുമായി പരന്നുകിടക്കുന്ന വനം പ്രദേശം, അതിന് മുകളിൽ 700ഒാളം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പുൽമേടുകളാൽ നിറഞ്ഞ കുന്നിൻ പ്രദേശമാണ് കാൽവരി മൗണ്ട്. 

Kalvari mount kattappana idukki, rk nadapuram, rayees koodatt, idukki dam

ചെറുതോണിക്കും കട്ടപ്പനയ്ക്കും ഇടയിലാണ് ഈ പ്രദേശം, മെയിൻ റോഡിൽ നിന്ന് ചെറിയ ഒരു ഒാഫ് റോഡ് യാത്രയൊക്കെ ചെയ്ത് വേണം കുന്നിൻ മുകളിലെത്താൻ. ചെന്നുചേരുന്നത് ടുറിസം ഡിപ്പാർട്ട്മെന്റിന്റെ കവാടത്തിലേക്ക്, അവിടുന്ന് പ്രവേശന പാസ് എടുത്താൽ ഉള്ളിലോട്ട് പ്രവേശിക്കാം. നേരം പുലർന്ന് തുടങ്ങിയതെ ഉള്ളു യാത്രക്കാരുടെ നീണ്ട നിരയാണ് ഇവിടെ. 

Kalvari mount kattappana idukki, rk nadapuram, rayees koodatt, idukki dam

കുന്നിൻ മുകളിലെ പുൽമേടുകൾക്കിടയിലൂടെ നടന്നിറങ്ങിയാൽ തിങ്ങിനിറഞ്ഞ കാടുകൾക്കിടയിലും മലകൾക്കിടയിലുമായി ഒളിഞ്ഞിരിക്കുന്ന ഇടുക്കി ഡാമിന്റെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകൾ കാണാം. ഡാം റിസർവെയറിൽ നിരവധി ചെറിയ തുരുത്തുകളുണ്ട്, ഭാഗ്യമുള്ളവർക്ക് വന്യമൃഗങ്ങളുടെ ദൂരക്കാഴ്ചയും കിട്ടും. രാവിലെ കാൽവരി മൗണ്ടിന്റെ പൂർണമായ കാഴ്ച അസാധ്യമാണ്, മഞ്ഞുകൂനകൾക്കൊണ്ട് പ്രകൃതി മറച്ചുപിടിക്കുന്ന സൗന്ദര്യമാണ് കാൽവരി മൗണ്ടിലേക്ക് സഞ്ചാരികളെ ആകർശിക്കുന്നത്.

Kalvari mount kattappana idukki, rk nadapuram, rayees koodatt, idukki dam
Kalvari mount kattappana idukki, rk nadapuram, rayees koodatt, idukki dam

kalvari mount idukki | cheruthony dam | idukki dam | cheruthoni dam | calvari mount | best tourist place in idukki | rayees koodatt | rk nadapuram

22 പെൺപുള്ളേരും അവർക്കൊരു ആൺതരിയും FST ഡിപ്പാർട്ട്മെന്റ് പൊളിയല്ലെ | st aloysius college mangalore | college diary- 10

st aloysius college mangalore, rk nadapuram, rayees koodatt  (1)

 
RURAL CAMP-2

മറ്റൊന്നുമായിരുന്നില്ല സാറിന് പറയാനുണ്ടായിരുന്നത്. അച്ചും നയൻസും സബയുമൊക്കെ സന്തോഷക്കൊടുമുടിയിലെത്തിയ നിമിഷം അവിസ്മരണീയമാണ്. സാർ തുടർന്നു നിങ്ങടെ കൂടെ വരുന്നത് ഫുഡ് സയൻസ് & ടെക്നോളജി ആണെന്നും അവരിൽ 22 ബോയിസും ഒരു ഗേളുമാണുള്ളത് എന്നതായിരുന്നു സാറ് പറഞ്ഞതിന്റെ സാരാംശം. പിന്ന അച്ചൂന് സന്തോഷം ഉണ്ടായതിന് തെറ്റ് പറയാൻ പറ്റില്ലാലൊ.

st aloysius college mangalore, rk nadapuram, rayees koodatt  (1)
st aloysius college mangalore, rk nadapuram, rayees koodatt  (1)

ആ സമയം ഹർമത്തിന്റെ മുഖം ഒന്ന് കാണണമായിരുന്നു. ക്ഷണിക്കാത്ത കല്ല്യാണത്തിന് ചോറ് തിന്നാൻ ഇരുന്നപ്പോൾ വീട്ടുകാരൻ കല്ല്യാണക്കുറി ചോദിച്ചപോലെ. പിന്ന റോബിൻ പറഞ്ഞു സമാധാനിപ്പിച്ചതൊക്കെ നാം എങ്ങനെയാല്ലെ മറന്നു പോവുക. നീ പേടിക്കണ്ടടാ എംഎ ഇഗ്ലീഷിലെ പുള്ളാർ ഉണ്ടാവൂടാ എന്നു പറഞ്ഞാണ് നീ അവന് ധൈര്യം കൊടുത്തത് എന്നറിയാൻ ഞങ്ങളിച്ചിരി വൈകിപ്പോയട.

st aloysius college mangalore, rk nadapuram, rayees koodatt  (1)

അതിനകം തന്നെ നാം പോലുമറിയാതെ നമുക്കിടയിലെ സംസ്കാരത്തിന്റെ അതിർ വരമ്പുകൾ ബേധിച്ച് നമ്മുടെ സൗഹൃദം അത്രമേൽ ദൃഡമായിക്കഴിഞ്ഞിരുന്നു. കാംപിന് പോവേണ്ട ദിവസം കോളജ് ഉച്ചയ്ക്ക് വിട്ടതും നേരെ നിജൂന്റെ റൂമിലോട്ട് പോയതും ഞാൻ ഒാർക്കുന്നു. 

st aloysius college mangalore, rk nadapuram, rayees koodatt  (1)

രാത്രി എട്ടുമണിക്ക് തന്നെ എല്ലാവരും കോളജിൽ എത്തിയിരുന്നു. വിശാൽ സാറായിരുന്നു ഞങ്ങളുടെ കപ്പിത്താൻ. ബസ്സിലോട്ട് പോവാനുള്ള കൽപന വന്നു. അവിടെയുണ്ടായ ട്യിസ്റ്റ് ജീവിതത്തിലൊരിക്കലും നാം മറക്കില്ലെന്നത് നിസ്തർക്കമാണ്. ദാ കിടക്കുന്നു സാറ് പറഞ്ഞതിന്റെ  ഉൾട്ട . 22 ഗേൾസും ഒരു ബോയൂം. ഹർമത്തിനെ ടെൻഷനാക്കാൻ മനപൂർവം പറഞ്ഞതാണ് സാറ് പിന്നീട് പറഞ്ഞു. ഇങ്ങള് കാസർഗോട്ടെ പെൺപുള്ളാരെ കണ്ടിക്കാ ഇങ്ങള് പയ്യന്നൂരിലെ മൊഞ്ചത്ത്യേള കണ്ടിക്ക.... എന്ന തരത്തിലുള്ള പാട്ടുകൾ വ്യാപകമായി ഇറങ്ങുന്ന ഒരു സമയമായിരുന്നു അത്.

st aloysius college mangalore, rk nadapuram, rayees koodatt  (1)

ഏക ആൺ തരിയോഫ്ദി ഡിപ്പാർട്ട്മെന്റ് സൽഗുണ സമ്പന്നൻ മൊഞ്ചാണെങ്കിൽ പിന്ന പറയണ്ട അത് അവനെ കഴിച്ചിട്ടെ ബാക്കിയുള്ളു ഒരു നല്ല കാസർഗോട്ടുകാരന്റെ എല്ലാഗുണങ്ങളും അവനിൽ ഇൻബിൽട്ടാണെന്ന് വഴിയേ ഞാൻ അറിഞ്ഞു. ആത്മബന്ധത്തിന്റെ പട്ടികയിൽ എന്നന്നേക്കുമായി അങ്ങനെ ആ പേരുകൂടി ഞാൻ കുറിച്ചിട്ടു ഉദൈഫ് ..... എെടി ബ്ലോക്കിലെ MCMSൽ നിന്ന് Arupe ബ്ലോക്കിലുള്ള FST ഡിപ്പാർമെന്റിലേക്ക് അവിട്ന്നങ്ങോട്ട് ദൂരം കുറയുകയായിരുന്നു. നല്ല സൗഹൃദത്തിന്റെ പടവുകൾ അതിവേകം നാം പടുത്തുയർത്തു. പകരം നമുക്കിടയിലുണ്ടായിരുന്ന അകൽച്ചയുടെ മതിൽ നാം നിലംപരിശാക്കുകയും ചെയ്തു.

st aloysius college mangalore, rk nadapuram, rayees koodatt  (1)

ബസ് ഒാടിത്തുടങ്ങിയതും അത് അൻപതിൽപരം കിലോമീറ്റർ താണ്ടിയതൊന്നും നാം അറിഞ്ഞിരുന്നില്ല അല്ലെങ്കിൽ നാം ശ്രദ്ധിച്ചിരുന്നില്ല. രണ്ട് ഡിപ്പാർട്ട്മെന്റുകാരുടെയും വാശിയേറിയ ഡാൻസും പാട്ടും ഒാർക്കുമ്പോൾ ഇപ്പോഴും ആ നിമിഷങ്ങളോട് അസൂയ്യ തോന്നുന്നു. MCMSന്റെ മുത്ത് ജിഷ്ണു ഉള്ളോണ്ട് ഞങ്ങൾ ആരോടും തോൽക്കാൻ തയ്യാറല്ലായിരുന്നു. അതിരാവിലെ തന്നെ ഞങ്ങൾ ലക്ഷ്യസ്ഥലത്ത് എത്തി ഭക്ഷണം കഴിച്ച് ഹോളിലേക്ക് വരാൻ പറഞ്ഞു. വില്ലേജിലേക്ക് പോവാനുള്ള ഡീമുകൾ സെറ്റ് ചെയ്യാൻ വേണ്ടി...

തുടരും....

mcms | rk nadapuram | jishnu s menon | dr juby thomas | vishal nayak | rayees koodatt