C O L L E G E D I A R Y -6




first internal - absent + retest= A M M U

താണ്ട് ആഷികി-2 ഒക്കെ ഇറങ്ങുന്നതിന് കുറച്ച് മുമ്പ് , മനുഷ്യന്റെ മനസമാധാനം കളയാനായി പി.ജി ഒാഫിസിലെ ചേച്ചി വന്നു ക്ലാസ്സിന്റെ വാതിലിൽ മുട്ടി, ചേച്ചിയെ കണ്ടതും എല്ലാരുടെയും കണ്ണുകൾ എന്നിലേക്കു തിരിഞ്ഞു, മറ്റൊന്നും കൊണ്ടല്ല ഞാൻ ഡിഗ്രി സർട്ടിഫിക്കറ്റുകൾ മുഴുവനായി സബ്മിറ്റ് ചെയ്യാത്തതിനാൽ പതിവാണ് എന്നെ അന്വേഷിച്ചുള്ള ഈ വരവ് (അച്ചു കരുതിക്കാണും ഞാൻ മറ്റേ സംഭവം പറയാൻ പോവുവാന്ന്, അമ്പട പുളുസു... പക്ഷെ സർവ്വരുടെയും പ്രതീക്ഷകൾ അസ്ഥാനത്താക്കി ആദ്യ സെമസ്റ്ററിലെ ആദ്യ ഇന്റേണൺ എക്സം ഡെയ്റ്റും തന്ന് ചേച്ചി പോയി.

ചേച്ചി ദാ വന്ന് ദേ പോയി പണികിട്ടിയത് നമ്മക്കും ദാ കിടക്കുന്നു പെരുന്നാളിന്റെ തലേന്നും പിറ്റേന്നും പരീക്ഷ, ഹയവാനാത്ത് പിജി ഒാഫിസിലെ ചേച്ചി ജിബ്രലക്ക പകച്ചു പോയി എന്റെ പെരുന്നാളുകൾ. ഏതായാലും നാട്ടിൽ പോവാൻ ഞാൻ തീരുമാനിച്ചു കൂടെ സീനിയറിലെ ലിജോന്റെ ഉപദേശവും നീ പോയി അടിച്ചു പൊളിച്ച് വാടാ അതൊക്കെ നമുക്ക് റീ ടെസ്റ്റ് എഴുത നമ്മളൊക്കെ എത്ര എഴുതീക്കിണ് , അതുകേട്ടപ്പൊ എന്തെന്നില്ലാത്ത സന്തോഷം തോന്നി എനിക്ക്. ഇതുകേട്ട് ഹർമത്തും ചാടിപ്പൊറപ്പെട്ടു കൊച്ചിക്ക് പോവാൻ, ഒാൻ ഊര് ലക്ഷദ്വീപ് ആയോണ്ട് ഒാനിക്ക് പെട്ടന്ന് പോയി വരാൻ കജ്ജൂലാലൊ അത് കൊണ്ട് കൊച്ചിക്കാണ് ചാടിപ്പൊറപ്പെടാറ് ഒാനെന്തിന്ന ആടപ്പരിവാടിന്നറിയാൻ ഒാനോടെന്നെ ചോയിക്കെണ്ടേരും. എന്തായാലും ലിജോ അങ്ങനൊക്കെ പറഞ്ഞതല്ലെ എന്നാപ്പിന്ന സംഗതിക്കൊരു ഇത് കെടക്കട്ടേന്ന് കരുതി ഞാൻ പരീക്ഷ കഴിയോളം നാട്ടിൽ പൊരുന്നാളാഘോഷിക്കാൻ തീരുമാനിച്ചു.


വീട്ടിൽ ഒളിഅറക്കൽ(ബലി) ഉണ്ടായിരുന്നു അതിന് ഞാൻ അവിടെ ഉണ്ടാവൽ നിർബന്ധമായ ഒരു ഇതാണ് എന്നൊക്കെയുള്ള കള്ളക്കഥയുമായി ഞാൻ മംഗലാപുരത്തേക്ക് വണ്ടി കയറി, പണ്ട് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉച്ച സമയത്ത് എന്നും തറാവീഹ് നമസ്കരിക്കാൻ പോവാറുള്ള ഉഡായിപ്പ് വേലകൾ നടപ്പില്ലാന്ന് hodയെ കണ്ട് retest നുള്ള ഫോം കൊടുത്തപ്പത്തന്നെ മനസ്സിലായി, അടുത്ത ഊയം ഡീനിനെ കാണലാണ്, അതാണ് അവസാനത്തെ കച്ചിത്തുരുംമ്പും. അയാള് സമ്മതിക്കൂടാ നുമ്മ സ്വന്തം ആളല്ലെ എന്ന് വീമ്പൂം വിട്ട് ഹർമത്ത് മുമ്പേ നടന്നു, അപ്പൊഴാണ് മനസ്സിലായത് ഞങ്ങളപ്പോലെത്തന്നെ പെരുന്നാളാഘോഷിച്ചവർ കോളജിൽ വേറയും ഉണ്ടെന്ന്, ഞങ്ങൾ അകത്ത് കടന്നു... ദാ കിടക്കുന്നു ട്വിസ്റ്റ്...അനുരാഗത്തിൻ വേളയിൽ വരവായി...മംഗലാപുരത്തെ കടാപുറത്ത് നിന്നുള്ള തണുത്ത കാറ്റൊന്നും തട്ടത്തിലും മുടീലൊന്നും തട്ടിത്തടവാത്തോണ്ട് ചുറ്റുമുള്ളതെല്ലാം കാണാമായിരുന്നു, അങ്ങനെ ഞങ്ങളുടെ സൗഹൃദത്തിലേക്ക് പുതിയൊരു അതിഥി കൂടി വന്നു, അന്ന് ആ ഡീനിന്റെ മുറീന്ന് മനസ്സിലുറപ്പിച്ചത് കൊണ്ടാവാം വഴിയിൽ വച്ച് വീണ്ടും കാണാനും പരിചയപ്പെടാനും സാധിച്ചത് (ബെർതെ)
പിന്ന ഡീനിനെ കണ്ടതും ഒരു പരീക്ഷ മാത്രം എഴുതാൻ സമ്മതിച്ചതൊക്കെ ഒരു സ്വപ്നം പോലെ ഒാർക്കുന്നു. നല്ല കുറേ നാളുകൾ...ഹംതെരെ ബിനിഅബ് രഹനബി സക്തെ....
ഇപ്പം ലാലാ ലല ലാല.ല ലല ലലല...

തുടരും‬...

St. Aloysius College Manglore

Christ university banglore | Media Meet | MCMS
best journalism college in south india
ΜΕDΙA M Έ Ε Τ ചരിത്ര വിജയത്തിന്റെ അലയൊലികൾ കഴിയും മുമ്പേ നാം പരീക്ഷയിലേക്കെന്ന ചിന്ത നമ്മെ അലട്ടുന്നുണ്ടായിരുന്നു. ഒരുപക്ഷേ പരീക്ഷാ കാലഘട്ടമാണ് സുവർണ കാലഘട്ടമെന്ന് മനസ്സിലാക്കാൻ നാം വൈകിപ്പോയതാവാം അതിനു കാരണം. പക്ഷേ ഹർമത്ത് അത് ആദ്യമേ മനസിലാക്കിയിരുന്നു. നമ്മളിൽ ചിലർ കാഞ്ഞ പഠിത്തക്കാറായിരുന്നു ആദ്യമൊക്കെ, പക്ഷെ അതിനധികം ആയുസുണ്ടായിരുന്നില്ല, beyond the syllabus എന്ന തിയറി നാം ഏറ്റെടുക്കുകയായിരുന്നു. ഒാരോരുത്തരുടെ അഭിരുചിക്കനുസൃതമായ മേഖലകൾ തിരെഞ്ഞെടുക്കാൻ നാം നിർബന്ധിതരായി.

എന്ത് തന്നെ പറഞ്ഞാലും ആര് തന്നെ പറഞ്ഞാലും media meet നമ്മിൽ ചെലുത്തിയ സ്വാധീനം ചെറുതൊന്നുമല്ല, അവിടത്തെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ നമ്മിൽ അസൂയ്യ കലർന്നൊരു വാശി ജനിപ്പിക്കാൻ കാരണമായി എന്നത് നിസ്തർക്കമാണ്. നമ്മളത്ര ഒൗട്ട്പുട്ട് അവർക്കില്ലെന്ന വാദഗതികൾ നമ്മുടെ മനസ്സിനെ പറഞ്ഞറിയിക്കാൻ നാമേവരും കിണഞ്ഞു പണിപ്പെട്ടു, ഒരുപക്ഷേ mcms എന്നത് മനസിലാക്കാൻ വൈകിയതും അതിനു കാരണമാവാം.
ആൽഫിയുടെയും നയൻതാരയുടെയും ലീഡർഷിപ്പിലുള്ള ആദ്യവർഷം, ഒരു NRK(non residential kerala) ആണ് നയൻസ്, ഒരു ഉൗരുചുറ്റിപ്പെണ്ണ്, അമ്മ മിൽട്രിയിൽ നേഴ്സ് ആയതിനാൽ ഇവൾ വളർന്നതും പഠിച്ചതുമൊക്കെ പുറത്ത്, മൈ ബോസിലെ മംമതയെ പോലെയൊന്നുമല്ലട്ടൊ തനി കൂറക്കളിയുള്ള മലയാളിക്കുട്ടി, പാട്ടുപാടലാണ് മെയ്ൻ ഹോബി അതിനൊരു വമ്പിച്ചൊരു പാട്ടുകാരൻ കൂടെയുള്ളതായിരുന്നു അവളുടെ ഏക ആശ്വാസം(ഈ ഞാൻ തന്നെ)(നാവ് ഫുള്ളും പുറത്ത് ചാടിയ സ്റ്റിക്കർ രണ്ടെണ്ണം)
പരീക്ഷാ സമയങ്ങളിൽ പഠിക്കാനെന്ന പേരിൽ ഞാനും നിജുമൊക്കെ വൈകുന്നേരങ്ങളിൽ നടക്കാൻ പോവും അടുത്തുളള പാർക്കുകളിൽ വിശ്രമിക്കലാണ് പതിവ് പിന്ന അങ്ങിട് തൊടങ്ങും ഒാന്റെ വളിച്ച കഥകൾ ഒാൻ ആടപ്പൊയതും ഇബ്ടപ്പോയതുമൊക്കെ, ചർച്ചകൾ പലതും കാടുകയറലാണ് പതിവ്(കാടുകേറിയ ചർച്ച എന്നതിന് കാട്ടിലെ പ്രശ്നങ്ങളെന്നും അർത്ഥം). എന്നെന്നും പകച്ചു പോവുന്ന ഒാർമകൾ സമ്മാനിച്ച അത്തരം സായംസന്ധ്യകൾ ഒാർത്തിടുന്നു ഞാൻ നഷ്ട ബോധത്തോടെ ഒരിക്കലും തിരികയില്ലെന്ന വിശ്വാസത്തിൽ.

തുടരും...

അക്ഷരം; ഒരു എഡിറ്റര്‍ക്കും മായ്ക്കാനാവാത്ത വസ്തുത



ബല്‍മാറ്റ എന്ന പുരാതനമായ പ്രസ് കാണാനായി ഞാനും എന്റെ ക്ലാസ്‌മേറ്റ്‌സും കൂടെ ഞങ്ങളുടെ ലക്ഷ്മി ടീച്ചറും സെന്റ് അലോഷ്യസ് കോളേജില്‍ നിന്നും പുറപ്പെട്ടു. മീഡിയാ സ്റ്റുഡന്‍സ് ആയത് കൊണ്ടായിരിക്കാം വളരെ ആവേശത്തിലായിരുന്നു.അങ്ങനെ ബല്‍മാറ്റ പ്രസ്സ് ലക്ഷ്യമാക്കി വില്‍സനെന്ന ഞങ്ങളുടെ ക്ലാസ്‌മേറ്റ്‌സിന്റെ പിന്നിലായി ഞങ്ങള്‍ നടന്നു നീങ്ങി.ഞാന്‍ എന്നും കോളേജിലേക്ക് പോവുന്ന വഴിലായിരുന്നു ഈ പ്രസ്സ്.
ഒരു മതില്‍ക്കെട്ടിനുള്ളില്‍ കുറെ പഴയ കെട്ടിടങ്ങള്‍ വളര പ്രതീക്ഷയോടെ ഞങ്ങള്‍ ഉള്ളിലേക്ക് കടന്നു. പ്രസ്സ് കൂടാതെ മറ്റുചില സ്ഥാപനങ്ങളും അവിടെ ഉണ്ടായിരുന്നു കംപ്യൂട്ടര്‍ സെന്റെര്‍,കര്‍ണാടക ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് കൊമേഴ്‌സ്. ഞങ്ങള്‍ പ്രസ്സിന്റെ ഭാഗത്തേക്ക് പോയി. പ്രസ്സിന് വലിയ ഒരു കഥ തന്നെ ഞങ്ങളോട് പറയാനുണ്ടായിരുന്നു.

1841 ല്‍ ജര്‍മനിയിലെ ക്രിസ്റ്റ്യന്‍ മിഷ്‌നറിമാരാണ് ബേസില്‍ മിഷന്‍ എന്ന ഈ പ്രസ്സിന്റെ സ്ഥാപകര്‍.ബൈബിളും ജര്‍മന്‍ പുസ്തകങ്ങളും പ്രചരിപ്പിക്കുക എന്നതായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. ആദ്യമവര്‍ കല്ലുകള്‍ക്കൊണ്ടുള്ള അക്ഷരങ്ങള്‍ ഉപയോഗിച്ചു.പിന്നീട് അച്ചടിക്കായി ഉപയോഗിക്കുന്ന ടൈപ്‌സ് ബ്ലോക്‌സ് ജര്‍മനിയില്‍ നിന്ന് കൊണ്ടുവന്നു.പഴയ മെഷീനുകള്‍ അടക്കിവെച്ച മുറിയിലേക്ക് മാനേജര്‍ ഞങ്ങളെ കൊണ്ടുപോയി. ആ മുറിയില്‍ ഞങ്ങള്‍ ചിലവഴിച്ച അരമണിക്കൂര്‍ 175 വര്‍ഷത്തെ ചരിത്രം ഞങ്ങള്‍ക്ക് വരച്ചു തരുന്നതായിരുന്നു. ഇന്‍സി ഇടയ്ക്കിടയ്ക്ക് ഇറ്റ്‌സ് ഫ്രം ജര്‍മനീ സാര്‍ എന്ന് ചോദിക്കുന്നുണ്ടായിരുന്നു. മാനേജര്‍ ഞങ്ങളുടെ ഒപ്പംനിന്ന് എല്ലാം വിവരിച്ചു തന്നു.

മനസ്സിനെ വിശ്വസിപ്പിക്കാന്‍ പറ്റാത്ത വിധത്തിലുള്ള അത്രയും പഴക്കംചെന്ന മെഷീനുകള്‍ ഒരു തിരക്കഥ പോല ഞങ്ങളത് കണ്ടുനിന്നു. ചെറിയ ചെറിയ കല്ലുകളിലും പലകളിലും തീര്‍ത്ത അക്ഷരക്കൂട്ടങ്ങളായിരുന്നു അതിലധികവും. പ്രസ്സ് പൂര്‍ണ്ണമായി ആധുനിക വല്‍ക്കരിച്ചുവെന്ന് പറയാന്‍ പറ്റില്ല കാരണം പുരാതനമായ എംപോസിങ് പോലുള്ള മെഷീനുകള്‍ ഇന്നും പ്രസ്സില്‍ ഉപയോഗിച്ചു വരുന്നു.തേക്കിന്‍ തടികള്‍ക്കൊണ്ടും ഓടു കൊണ്ടും നിര്‍മ്മിച്ച ഉയരത്തിലുള്ള ആ പഴയ കെട്ടിടം പഴയമയുടെ പ്രൗഢി ഇന്നും നിലനിര്‍ത്തുന്നു. കയറ്റിറക്കങ്ങളുടെ മറുകര കണ്ട ഈ പ്രസ്സ് മലയാളം,കന്നട,ഇംഗ്ലീഷ് ഭാഷകള്‍ക്ക് ഇന്നും വെളിച്ചം പകരുന്നു.
പ്രസ്സിങ്,മോണോടൈപ്പ്,ബ്ലോക്ക് മേക്കിങ്,ഹാന്‍ഡ് പ്രൂഫ് റീഡിങ്,ബോക്ക് കട്ടിങ്,റൂളിങ്,ഗോള്‍ഡ് എംപോസിങ്,കംപോസിങ് ലീഡ് ടൈപര്‍ തുടങ്ങിയ അനവധി മെഷീനുകള്‍ നിധിപോലെ തലമുറകളായി ഒരു മുറിക്കുള്ളില്‍ സൂക്ഷിച്ചു വരുന്നു.

ജര്‍മനിയില്‍ നിന്നുള്ള 150 തൊഴിലാളികളായിരുന്നു തുടക്കത്തില്‍ ഇവിടെ ജോലി ചെയ്തിരുന്നത. എന്നാല്‍ രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്ത് കുറച്ചു പേര്‍ ജര്‍മനിയിലേക്ക് മടങ്ങിപ്പോയതോടു കൂടി പ്രസ്സ് പ്രതിസന്ധിയിലായി.തുടര്‍ന്ന് കര്‍ണാടക ക്രിസ്റ്റന്‍ സൊസൈറ്റി ഏറ്റെടുത്തു.1950കളില്‍ മാംഗ്ലൂര്‍ സമാചാര്‍ എന്ന ദിനപത്രം ഇവിടെ പ്രിന്റെ് ചെയ്തു.ഈ പ്രസ്സില്‍ പ്രിന്റെ് ചെയ്ത ആദ്യ ദിനപത്രമായിരുന്നു അത്. വസ്തുതകള്‍ ജനങ്ങളിലെത്തിക്കുക എന്ന ആത്യന്തിക ലക്ഷമായിരുന്നു പത്രാധിപര്‍ക്ക് .സ്‌കൂളുകളിലും കോളജുകളിലും സൗജ്യന്യമായി വിതരണം ചെയ്തു.ചെറിയൊരു കര്യം പോലും അപവാദമായി ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരുന്ന ആ കാലത്ത് കാര്യങ്ങള്‍ വ്യക്തമായി ജനങ്ങളിലെത്തിക്കുകയെന്ന ദൗത്യമായിരുന്നു മാംഗ്ലൂര്‍ സമാചാറിന് നിര്‍വഹിക്കാനുണ്ടായിരുന്നത്. പഴയതും പുതിയതുമായ മെഷീനുകള്‍ ഉപയോഗിച്ച് ഇന്നും ഈ പ്രസ്സില്‍ പാഠ്യപുസ്തകങ്ങളും മറ്റും പ്രിന്റെ് ചെയ്യുന്നു. 2016 ആവുമ്പോഴത്തേയ്ക്കും ഒരു പൈതൃക സെന്റെറായി ഉയര്‍ത്താനാണ് ആഗ്രഹമെന്ന് മാനേജര്‍ ഞങ്ങളോട് പറഞ്ഞു.