കേരളക്കരയിലെ വണ്ടിക്കടവ് കോളനിയിൽ ഇരുന്ന് കർണാടക വനത്തിലെ കടുവയെയും ആനകളെയും കാണാം | Vandikkadav Colony Wayanad

ബന്ദിപൂർ-കബനി ഫോറസ്റ്റ് അതിർത്തികളിലെ   കേരളാ ഗ്രാമങ്ങളിലൂടെ- ഭാഗം 1 

bandipur forest wayan, rk nadapuram

വയനാടിന്റെ വടക്ക്‌ കിഴക്ക് കേരളാ കർണാടക അതിർത്തികളെ വേർതിരിച്ച് കബനിയുടെ പ്രധാന കൈവഴികളിൽ ഒന്നായ കണ്ണംപുഴ ശാന്തമായി ഒഴുകുകയാണ്. സുൽത്താൻ ബത്തേരിൽ നിന്ന് ഇരുളം-പുൽപ്പള്ളി ഫോറസ്റ്റ്, കാപ്പിസെറ്റ് വഴി ഏകദേശം 35KM ഉൾനാടൻ ഗ്രാമങ്ങളിലൂടെയും കാനന പാതയിലൂടെയും സഞ്ചരിച്ചാൽ കേരളാ കർണാടക അതിർത്തിയിലെ വണ്ടിക്കടവ് കോളനിയിൽ എത്താം. ബത്തേരിയിൽ നിന്ന് തുടങ്ങുന്ന ഒരു താറിട്ട റോഡ് ഈ കോളനിയിൽ അവസാനിക്കുന്നു, വളരെ അപൂർവമായി മാത്രം കാണുന്നൊരു കാഴ്ച ആണത്.
bandipur forest wayan, rk nadapuram
കോളനി സ്ഥിതി ചെയ്യുന്നത് പുഴയോട് ചേർന്നാണ്. പുഴക്ക് അക്കരെ കർണാടകയും, വന്യ മൃഗങ്ങളെ സംരക്ഷിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കടുവാ സങ്കേതമായ ബന്ദിപൂർ, കബനി വനമേഖലയാണ് അക്കരെ. വന്യമൃഗ ശല്യം കാരണം സുഖകരമായ ഒരു ജീവിത സാഹചര്യമല്ല അവരുടേത്. ഏത് സമയവും കടുവയും പുലിയും ആനയും മറ്റു വന്യ മൃഗങ്ങളും ഇറങ്ങാൻ സാഹചര്യമുള്ള ഒരു ജനവാസ കേന്ദ്രം, പല തവണ ഇത്തരം വന്യ മൃഗങ്ങൾ ഇറങ്ങിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കോളനിയിലെ പ്രായം ചെന്നൊരാൾ സാക്ഷ്യപ്പെടുത്തുന്നു. വണ്ടിക്കടവിൽ നിന്ന് ഏകദേശം 10KM സഞ്ചരിച്ചാൽ കബനി പുഴയുടെയും കണ്ണമ്പുഴയുടേയും സംഗമ ഭൂമി ആയ കൊളവള്ളി വ്യൂ പോയിന്റിൽ എത്താം...
തുടരും....

bandipur forest wayan, rk nadapuram

bandipur forest wayan, rk nadapuram

bandipur forest wayan, rk nadapuram

bandipur forest wayan, rk nadapuram

bandipur forest wayan, rk nadapuram

bandipur forest wayan, rk nadapuram

bandipur forest wayan, rk nadapuram

bandipur forest wayan, rk nadapuram

bandipur forest wayan, rk nadapuram

bandipur forest wayan, rk nadapuram

bandipur forest wayan, rk nadapuram

bandipur forest wayan, rk nadapuram

bandipur forest wayan, rk nadapuram


Vandikkadav colony wayanad

വരയൻ പുലിയെ ഫ്യൂരിടാൻ വച്ച് കൊന്ന പളംപുത്തൂർ ഗ്രാമം | Palamputhur Village Kodaikanal | RK Nadapuram

palamputhur kodaikanal, rk nadapuram

മനുഷ്യർക്കിടയിൽ അറുത്ത് മാറ്റാൻ പറ്റാതെ ജാതിയത ഇന്നും ജീവിക്കുന്നു, ഇതര ജാതിക്കാരന്റെ ഉത്സവങ്ങൾക്കും എന്തിനേറെ കല്യാണം പോലും കൂടാതെ മാറി നിൽക്കുന്ന സംഭങ്ങൾ ഈ ആധുനിക യുഗത്തിലും... പറഞ്ഞു വരുന്നത് പളംപുത്തൂർ എന്ന സ്വർഗ്ഗ ഗ്രാമത്തെ കുറിച്ചാണ്. പ്രകൃതി ഭംഗി കൊണ്ട് ആകാശം കീഴടക്കുന്ന ഊരുകളാണ് എന്നും കൊടൈക്കനാലിന്റെ സൗന്ദര്യം. എന്നാൽ ഇങ്ങനെ ചില പ്രാകൃത സംഭവങ്ങൾ ഇന്നും നടന്നു പോരുന്നു. 

palamputhur kodaikanal, rk nadapuram

പളംപുത്തൂരിന്റെ ജിന്ന് അൻസാറിൽ നിന്നാണ് ഈ ഊരിനെ കുറിച്ച് അറിയുന്നത്, അവർക്കവിടെ Stay Moksh എന്നൊരു റിസോർട്ട് ഉണ്ട്, കോഴിക്കോട് നിന്ന് പളനിയിലേക്ക് രാത്രി 8.30 ന് ഉള്ള KSRTC SWIFT ബസ്സിൽ ടിക്കറ്റ് ബുക്ക്‌ ചെയ്ത് യാത്ര ആരംഭിച്ചു. പുലർച്ചെ 3.30 ന് പളനി ബസ് സ്റ്റാൻഡിൽ, അവിടുന്ന് ഇനി 4.30ന് ആണ് കൊടൈക്കനാലിലേക്കുള്ള ബസ്, ദീപാലൻകൃതമായ പളനി മലയുടെ അരികിലുടെ ബസ് ചുരം കയറാൻ തുടങ്ങി, ഏകദേശം 8000ത്തിൽ പരം അടി ഉയരത്തിൽ അണ്ണാമലയ് റിസേർവ്ഡ് ഫോറെസ്റ്റ് വരെ പരന്നു കിടക്കുന്ന ഒരു ഭീമൻ മുടി, മല കയറി ചെന്നെത്തുന്നത് സഞ്ചാരിരികളുടെ ഇഷ്ട താവളമായ കൊടൈക്കനാലിൽ. വല്ലാത്തൊരു ഭംഗിയാണ് ഈ ഫോറെസ്റ്റിലൂടെള്ള ബസ് യാത്രയ്ക്ക്.  

palamputhur kodaikanal, rk nadapuram

palamputhur kodaikanal, rk nadapuram

palamputhur kodaikanal, rk nadapuram

palamputhur kodaikanal, rk nadapuram

അതിരാവിലെ തന്നെ കൊടൈക്കനാലിൽ എത്തി, മഞ്ഞു മൂടിയ ആ തണുത്ത പ്രഭാതം ആസ്വദിക്കുക അത്ര തന്നെ, കുറച്ച് സമയം ആ ബസ് സ്റ്റാൻഡിന്റെ മൂലയിൽ അങ്ങനെ ഇരുന്നു, പളംപുത്തൂരിലേക്കുള്ള ആദ്യ ബസ് 8.30 ആണ്, ഒരു ദിവസം 3 ബസ് സർവീസ് ആണ് ഈ ഗ്രാമത്തിലേക്ക് ഉള്ളത്. 

palamputhur kodaikanal, rk nadapuram

palamputhur kodaikanal, rk nadapuram

palamputhur kodaikanal, rk nadapuram

ഏകദേശം 50 KM യാത്രയുണ്ട് പളംപുത്തൂരിലേക്ക്, ഇതിൽ ഭൂരിഭാഗവും ഫോറസ്റ്റിലൂടെയാണ് യാത്ര. ഒരു വാഹനത്തിന് കഷ്ടിച്ച് പോകാൻ മാത്രം വീതിയുള്ള റോഡിലൂടെ തമിഴ്നാട് സർക്കാരിന്റെ പച്ച നിറത്തിലുള്ള ബസ് ചീറി പായുകയാണ്. ചെറിയ ഹെയർപിൻ വളവുകൾ, ഇടയ്ക്കിടെ വരുന്ന ഒറ്റപ്പെട്ട ഗ്രാമങ്ങൾ, കോഡ മഞ്ഞു മൂടിയ ഗ്രാമങ്ങൾ അതിനിടയിൽ പലജാതി കൃഷിയിടങ്ങൾ, പണി ആയുധങ്ങളുമായി പോവുന്ന കൃഷിക്കാർ, കണ്ട് ശീലമില്ലാത്ത കുറേ രസകരമായ കാഴ്ചകൾ 🌳 

palamputhur kodaikanal, rk nadapuram

palamputhur kodaikanal, rk nadapuram

palamputhur kodaikanal, rk nadapuram

palamputhur kodaikanal, rk nadapuram

കൊടൈക്കനാലിനും പളംപുത്തൂരിനും ഇടയിൽ പൂമ്പാറ എന്നൊരു കൊച്ചു നഗരം ഉണ്ട്, നഗരം എന്ന് അതിനെ വിളിക്കുന്നത് ഒരു പക്ഷെ ശരിയാവില്ല, നല്ല തിരക്ക് പിടിച്ച ഒരു കവല ഒരുപാട് കച്ചവട സ്ഥാപനങ്ങൾ.... കുറേ പെട്ടികൾ അടുക്കി വച്ചത് പോലെ തോന്നിക്കുന്ന തരത്തിൽ ഭൂമിയെ തട്ടുകളായി തിരിച്ചു പലതരത്തിലുള്ള കൃഷികൾ നടത്തുന്നു, ഇത് തന്നെയാണ് ആ കൊച്ചു നഗരത്തിന്റെ ഭംഗിയും. യാത്രക്കിടയിലെ പ്രഭാതഭക്ഷണം ഇവിടെ വച്ചാണ്... dream breakfast ❤️

palamputhur kodaikanal, rk nadapuram

palamputhur kodaikanal, rk nadapuram

palamputhur kodaikanal, rk nadapuram

കോഡമഞ്ഞിലേക്ക് തുളച്ചു കയറി ബസ് മുന്നോട്ട് കുതിക്കുകയാണ്, താറിട്ട റോഡുകൾ എപ്പോയോ അവസാനിച്ചിരിക്കുന്നു, കല്ല് പാകിയ റോഡുകൾ, അത് കഴിഞ്ഞു ചെളി നിറഞ്ഞ മൺപാതകൾ... പടച്ചോനേ ഈ യാത്രയ്ക്ക്‌ ഒരു അറ്റം ഇല്ലേ, എങ്ങും മഞ്ഞു മൂടിയ മല നിരകൾ മാത്രം, അതിനിടയിൽ അങ്ങിങ്ങായ് കുറേ കുടിലുകൾ, കാടിനോട് കഥ പറഞ്ഞു തടാകത്തിന് അരികിലായ് വല്ലാത്തൊരു മൊഞ്ചിൽ കോഡ മഞ്ഞു അണിഞ്ഞു നിൽക്കുന്ന സഞ്ചാരികളുടെ സ്വന്തം kookal village കാണാം🌳🐅... 

palamputhur kodaikanal, rk nadapuram

palamputhur kodaikanal, rk nadapuram

palamputhur kodaikanal, rk nadapuram

അൻസാറിന്റെ വിളി വന്നു 3KM കഴിഞ്ഞാൽ കർഷകർ ക്യാരറ്റ് കഴുകുന്ന പുഴക്ക്‌ കുറുകെ ഒരു പാലം ഉണ്ട് അവിടെ ഇറങ്ങണം... പളംപുത്തൂർ എന്ന സ്വർഗ്ഗ ഗ്രാമത്തിന്റെ ഉച്ചിയിൽ 24 മണിക്കൂറും കോഡ മഞ്ഞു മൂടിയ ഒരു സ്വപ്ന കൂടാരമാണ് Stay Moksh 🌳 പളംപുത്തൂരിന്റെ എല്ലാ സൗന്ദര്യവും ഒരൊറ്റ ഫ്രെമിൽ കാണാൻ പറ്റുന്ന രീതിയിൽ ഒരു മലഞ്ചെരുവിൽ Tent Stay, Rooms, camp fire, view point.... ❤️❤️❤️🌳 ഇവിടെയാണ് എന്റെ താമസം.... ഇവിടെ electrecity ഇല്ല എന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്, സോളാർ ആണ് അടുത്ത ഓപ്ഷൻ, 24 മണിക്കൂറും മഞ്ഞു മൂടിയ കാലാവസ്ഥ ആയതിനാൽ അതും മിക്ക സമയങ്ങളിലും ഓഫ് ആയിരിക്കും. 

palamputhur kodaikanal, rk nadapuram

palamputhur kodaikanal, rk nadapuram

palamputhur kodaikanal, rk nadapuram

ഈ ഭാഗത്തെ അവസാന ഊര് ആണ് പളംപുത്തൂർ, ഒറ്റ നോട്ടത്തിൽ മലകൾക്ക് മുകളിൽ നിൽക്കുന്ന ഒരു ഗ്രാമം, ഇവിടെ നിന്ന് എങ്ങോട്ട് നോക്കിയാലും മലഞ്ചെരുവുകളാണ്, മല ഇറങ്ങി പോവുംതോറും പുലിയും കടുവയും അതിവസിക്കുന്ന തിങ്ങി നിറഞ്ഞ കാടും, അതിനിടയിൽ എണ്ണിയാൽ ഒതുങ്ങാത്തത്ര വെള്ളചാട്ടങ്ങൾ.... 

palamputhur kodaikanal, rk nadapuram

palamputhur kodaikanal, rk nadapuram

palamputhur kodaikanal, rk nadapuram

ഈ നാടിന് ഒരു വലിയ കഥ ഉണ്ട് പറയാൻ, വർഷങ്ങൾക്ക് മുമ്പ് കാടിറങ്ങി പളംപുത്തൂർ ഗ്രാമത്തിൽ വന്ന് പശുവിനെ ആക്രമിച്ച വരയൻ പുലി എന്ന് ഊരിലുള്ളവർ വിളിക്കുന്ന കടുവയെ🐅 ഫ്യൂരിടാൻ വച്ച് കൊന്നു കളഞ്ഞ വല്ലാത്തൊരു കഥ 🫠 കടുവ ഒരു തവണ വന്ന് പശുവിന്റെ കാൽ കടിച്ചു പോയത്രേ, കടുവ വീണ്ടും വരും എന്ന വിശ്വാസത്തിൽ പശുവിന്റെ ശരീരത്തിൽ ഫ്യൂരിടാൻ വച്ചു, പിറ്റേ ദിവസം വിചാരിച്ചത് പോലെ തന്നെ 🐅കടുവ വന്നു പശുവിനെ കടിച്ചു തിന്നു, അടുത്ത ദിവസം ഒരു അരുവിക്ക് അരികിൽ കടുവയുടെ ജഡം കണ്ടെത്തി.... 

palamputhur kodaikanal, rk nadapuram

palamputhur kodaikanal, rk nadapuram

ഈ കഥ മല കയറുന്നതിന് ഇടയിൽ അൻസാർ പറഞ്ഞിരുന്നെങ്കിലും തിരിച്ചു വരുന്ന വഴി ബസ്സിൽ വച്ച് ഊരിലെ ഒരു അങ്കണവാടി ടീച്ചർ കൂടെ പറഞ്ഞപ്പോൾ ആണ് അത് ആധികാരികമായത്. കഴിഞ്ഞ കുറച്ച് വർഷമായി ആ കർഷകൻ ജയിൽ വാസം അനുഭവിച്ചു വരുന്നു.

തിരക്ക് പിടിച്ച ജീവിത സാഹചര്യത്തിൽ നിന്ന് നല്ല ഗ്രാമ കാഴ്ചകൾ കണ്ട് ശരീരം കോച്ചുന്ന കോഡമഞ്ഞും കൊണ്ട് മല കയറ്റവും കുക്കിങ്ങും ഒക്കെയായി ഒരു വല്ലാത്ത നിമിഷങ്ങൾ ആസ്വദിക്കണോ കേറി പൊയ്ക്കോ മക്കളെ പളംപുത്തൂരിലേക്ക് 🌳🐅

palamputhur kodaikanal, rk nadapuram

 Youtube RK Nadapuram my facebook

ഗോപാൽസ്വാമി ഹിൽസ്- ബന്ദീപൂർ കടുവാ സങ്കേതത്തിനരികിലെ പൂക്കളുടെ താഴ്വര | Gopalaswamy Hills | Bandipur

 gopalaswamy hills, Bandipur, rayees koodatt, rk nadapuram (1)

ഗുണ്ടൽപേട്ട എന്ന് കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല, കാര്യം മറ്റൊന്നുമല്ല നാം നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പച്ചക്കറികളിൽ അധികവും കർണാടകത്തിലെ ചാമരാജനഗർ ജില്ലയിലെ ഗുണ്ടൽപേട്ട എന്ന ഗ്രാമത്തിൽ നിന്നുള്ളവയാണ്.

gopalaswamy hills, Bandipur, rayees koodatt, rk nadapuram

വയനാട്ടിലെ മുത്തങ്ങ ബോർഡറും കടന്ന് ഏകദേശം 30 കിലോമീറ്റർ ബന്ദീപൂർ കടുവാ സങ്കേതത്തിലൂടെ സഞ്ചരിച്ചാൽ ഗുണ്ടൽപേട്ടയിലെത്താം. തക്കാളിയും, ഉള്ളിയും, കേബേജും, പയറും, ബീറ്റ്റൂട്ടും, പച്ചമുളകും തുടങ്ങിയ പച്ചക്കറികൾ കിലോമീറ്ററുകളോളം വിളവെടുപ്പിനായി തയ്യാറായി നിൽക്കുന്നത് കാണാം. കേരളക്കാർ പച്ചക്കറി കഴിക്കണമെങ്കിൽ ഗുണ്ടൽപേട്ടക്കാർ പാടത്തിറങ്ങണമെന്ന് സാരം.

gopalaswamy hills, Bandipur, rayees koodatt, rk nadapuram

പച്ചക്കറി പോലെ തന്നെ അവരുടെ മറ്റൊരു പ്രധാന കൃഷിയാണ് പൂക്കൾ. നമുക്ക് ഒാണക്കാലമാവുന്നതിന് അടുപ്പിച്ച് പച്ചക്കറി തോട്ടങ്ങളിൽ അവർ ചെണ്ടുമല്ലിയുടെയും സൂര്യകാന്തിയുടെയും വിത്തിറക്കും. മൂന്ന് മാസം കൊണ്ട് കിലോമീറ്ററുകളോളം പൂക്കളുടെ താഴ്വരയാവുന്ന ഇന്ത്യയിലെ അപൂർവം ചില കാഴ്ചകളിൽ ഗുണ്ടൽപേട്ട് ഗോപാൽസ്വാമി ഹിൽസ് പ്രദേശങ്ങൾ ഇടം പിടിക്കും. ഗുണ്ടൽപേട്ടയ്ക്ക് പൂക്കളുടെ നിറകുടമെന്നും കടുകവകളുടെ നാടെന്നും വിളിപ്പേരുണ്ട്.

gopalaswamy hills, Bandipur, rayees koodatt, rk nadapuram

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കടുവാ സങ്കേതമായ ബന്ദീപൂർ റിസർവ്ട് ഫോറസ്റ്റിനോട് ചേർന്ന് നിൽക്കുന്ന നിരവധി ഗ്രാമ പ്രദേശങ്ങൾ ഉണ്ട് ഗുണ്ടൽപേട്ടയിൽ. വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമാണ് ഈ പ്രദേശങ്ങൾ. കാടിറങ്ങി വരുന്ന വന്യമൃഗങ്ങൾക്കിടയിൽ എങ്ങനെയാണ് നിർഭയരായി ഗ്രാമത്തിലുള്ളവർ ജീവിക്കുന്നതെന്ന് ഈ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ചിന്തിച്ച് പോവും.
gopalswami hills | gundelupet | bandipur tiger reserved forest | karnataka | rk nadapuram | rayees koodatt
gopalaswamy hills, Bandipur, rayees koodatt, rk nadapuram
gopalaswamy hills, Bandipur, rayees koodatt, rk nadapuram
gopalaswamy hills, Bandipur, rayees koodatt, rk nadapuram
gopalaswamy hills, Bandipur, rayees koodatt, rk nadapuram
gopalaswamy hills, Bandipur, rayees koodatt, rk nadapuram
gopalaswamy hills, Bandipur, rayees koodatt, rk nadapuram